ഫൈസറും ജോണ്‍സണും വരുന്നില്ല, ഇന്നും കോവിഡ് ഉയര്‍ന്നു തന്നെ

ന്യൂഡല്‍ഹിഃ അന്താരാഷ്‌ട്ര കോവിഡ് വാക്സിന്‍ നിര്‍മാതാക്കളായ ഫൈസറും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണും ഇനിയും ഇന്ത്യയിലേക്കു വരാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. ഇറക്കുമതി വ്യവസ്ഥകളോടു വിയോജിച്ചാണ് ഇവര്‍ മടിച്ചു നില്ക്കുന്നത്. അതേസമയം, തദ്ദേശീയമായി ഉത്പാദനം കൂട്ടാന്‍ കോഷീല്‍ഡ്, കോവാക്സിന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ 41,806 പേര്‍ക്ക് രോഗം സ്ഥിരീ‌കരിച്ചു. 39,130 പേര്‍ രോഗമുക്തി നേടി. ഏറ്റവും കൂടുതല്‍ രോഗികളുള്ളത് കേരളത്തിലും. ഇന്നലെ മാത്രം 581പേരാണ് കോവിഡ് ബാധിച്ചു രാജ്യത്ത് മരിച്ചത്. 4,32,041പേര്‍ ചികിത്സയിലുണ്ട്. 3,01,43,850 പേര്‍ രോഗമുക്തി നേടി. 39.13 കോടി ആളുകള്‍ക്ക് ഇതുവരെ വാക്സിന്‍ നല്‍കി.

അതിനിടെ കേരളത്തില്‍ പേര്‍ക്ക് സിക വൈറസ് ബാധിച്ചെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരത്തു മാത്രം ഇന്ന് അഞ്ചു പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ആനയറയില്‍ രണ്ടു പേര്‍ക്കും‌, കുന്നുകുഴി, പട്ടം, കിഴക്കേക്കോട്ട എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് സിക വൈറസ് ബാധിച്ചത്.

Related posts

Leave a Comment