പെറ്റി അടച്ചില്ല ; മൂന്നു വയസ്സുകാരിയെ കാറിൽ പൂട്ടിയിട്ട് പൊലീസ്

തിരുവനന്തപുരം : പെറ്റി അടയ്ക്കാത്തതിന് മൂന്ന് വയസുകാരിയെ കാറിൽ തനിച്ചാക്കി പൊലീസ് താക്കോൽ ഊരിയെടുതെന്ന പരാതിയുമായി മാതാപിതാക്കൾ. തിരുവനന്തപുരം ബാലരാമപുരം പോലീസിനെതിരേയാണ് നെയ്യാറ്റിൻകര സ്വദേശികളായ ഷിബുകുമാറും ഭാര്യ അഞ്ജനയും പരാതിയുമായി എത്തിയത്.ഫെബ്രുവരി 23-നാണ് സംഭവം. നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ കലാപ്രവർത്തകർ കൂടിയായ ദമ്പതികളെ ബാലരാമപുരത്ത് വെച്ച് പോലീസ് തടയുകയും അമിതവേഗത്തിന് 1500 രൂപ പിഴയടക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ കൈയിൽ പണമില്ലെന്ന് അറിയിച്ചെങ്കിലും പോലീസ് . പണമടച്ചാലോ പോവാൻ അനുവദിക്കുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞതോടെ ഒരു മണിക്കൂറിന് ശേഷം ഇവർ പിഴയടച്ചു. അതിനിടെ അതിവേഗതയിൽ പോകുന്ന മറ്റ് വാഹനങ്ങളെ എന്തുകൊണ്ട് തടയുന്നില്ലെന്ന് ചോദിച്ചപ്പോൾ ഷിബുകുമാറിനെ പൊലീസ് മർദിക്കാൻ തുടങ്ങുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇതോടെ കാറിൽ നിന്ന് പുറത്തിറങ്ങിയ അഞ്ജന ഈ ദൃശ്യങ്ങൾ ഫോണിൽ ചിത്രീകരിക്കാൻ തുടങ്ങിയതോടെ പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ കാറിൽ കയറി താക്കോലെടുത്ത് ലോക്ക് ചെയ്ത് പുറത്തിറങ്ങി. പിൻസീറ്റിലിരുന്ന കുട്ടി കരഞ്ഞിട്ട് പോലും പൊലീസ് നോക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു.അതേസമയം, ആറ് മാസം മുമ്പ് നടന്ന സംഭവത്തിൽ അന്ന് പരാതി കൊടുത്തിരുന്നില്ലെന്നും ദമ്പതികൾ പറഞ്ഞു. പക്ഷേ തോന്നയ്ക്കലിൽ കഴിഞ്ഞ ദിവസം എട്ടുവയസ്സുകാരിയുടെ മുന്നിൽ അച്ഛനെ കള്ളനായി ചിത്രീകരിച്ച പൊലീസിൻറെ ക്രൂരത കണ്ടാണ് ഈ സംഭവവും പൊതുസമൂഹം അറിയണം എന്ന നിലപാട് സ്വീകരിച്ചതെന്ന് കുട്ടിയുടെ അമ്മ അ‍ഞ്ജന പറഞ്ഞു.

Related posts

Leave a Comment