പെട്ടിമുടി ദുരന്തത്തിന് ഒരു വർഷം ; പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഇന്നും മകനെ തിരഞ്ഞ്​ ഷ​ണ്‍​മു​ഖ​നാ​ഥ​ന്‍

മൂ​ന്നാ​ര്‍ : പെട്ടിമുടിയിൽ ദു​ര​ന്തം ക​ഴി​ഞ്ഞ്​ ഒ​രു​വ​ര്‍​ഷം തികയുമ്പോഴും പാറക്കൂട്ടങ്ങൾക്കിടയിൽ മ​ക​നെ തി​ര​ഞ്ഞ്​ ഷ​ണ്‍​മു​ഖ​നാ​ഥ​ന്‍ ഇ​ട​ക്ക്​ പെ​ട്ടി​മു​ടി​യി​ലെ​ത്തും. മൂ​ന്നാ​റി​ല്‍​നി​ന്ന് പെ​ട്ടി​മു​ടി​യി​ലെ സഹോദരന്റെ വീ​ട്ടി​ലേ​ക്ക്​ പോ​യ ര​ണ്ട്​ ​മ​ക്ക​ളും ദു​ര​ന്ത​ത്തി​നി​ര​യാ​കു​ക​യാ​യി​രു​ന്നു. ഔ​ദ്യോ​ഗി​ക​മാ​യ തി​ര​ച്ചി​ല്‍ സ​ര്‍​ക്കാ​ര്‍ അ​വ​സാ​നി​പ്പി​ച്ച ശേ​ഷ​വും ഇ​ദ്ദേ​ഹം പ​തി​വാ​യി ഇ​വി​ടെ​യെ​ത്തി​യി​രു​ന്നു. തന്റെ മ​ക​നെ തി​ര​ഞ്ഞ് പാ​റ​ക്കൂ​ട്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ന​ട​ക്കു​ന്ന ഷ​ണ്‍​മു​ഖ​രാ​ജ​ന്‍ കരളലിയിക്കുന്ന കാഴ്ചയാണ്. എ​ന്നെ​ങ്കി​ലും മ​ക​നെ ല​ഭി​ക്കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ്​ പിതാവിന്റെ ഈ ​തി​ര​ച്ചി​ല്‍.
രാത്രി തൊഴിലാളികളുടെ ലയങ്ങളില്‍ ഉറങ്ങിക്കിടന്ന 70 പേരുടെ ജീവനാണ് അന്നത്തെ ഉരുള്‍പൊട്ടല്‍ കവര്‍ന്നത്. മരിച്ചവരുടെ ശവകുടീരങ്ങളില്‍ പ്രണാമം അര്‍പ്പിക്കാന്‍ ബന്ധുക്കള്‍ ഇന്ന് രാമജമലയിലെത്തും. സര്‍വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടത്തും.

Related posts

Leave a Comment