പെട്ടിമുടി ദുരന്തത്തിൽ സർക്കാർ ധനസഹായം കാത്ത് 17 കുടുംബങ്ങൾ

മൂ​ന്നാ​ർ: പെ​ട്ടി​മു​ടി ദു​ര​ന്ത​ത്തി​ൽ ഇ​തു​വ​രെ വീ​ട് ല​ഭി​ച്ച​ത് എ​ട്ടു​പേ​ർ​ക്ക് മാ​ത്രം. കു​റ്റി​യാ​ർ​വാ​ലി​യി​ൽ വീ​ട് ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് മ​റ്റു​ള്ള​വ​ർ.

മു​രു​കേ​ശ്,ക​റു​പ്പാ​യി,മാ​ല​യ​മ്മാ​ൾ,ല​ക്ഷ്മി, സ​ര​സ്വ​തി, മു​രു​ക​ൻ,ഗ​ണേ​ശ​ൻ,പ​ള​നി​യ​മ്മാ​ൾ. അ​ർ​ഹ​രാ​യ മ​റ്റു​ള്ള​വ​ർ​ക്കും ഉ​ട​ൻ വീ​ട് ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ. അ​തേ​സ​മ​യം സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ന​ഷ്​​ട​പ​രി​ഹാ​രം ഇ​നി ന​ൽ​കാ​നു​ള്ള​ത് 17 പേ​ർ​ക്ക്. കാ​ണാ​താ​യ നാ​ലു​പേ​ർ ഉ​ൾ​പ്പെ​ടെ​യാ​ണി​ത്.

പെ​ട്ടി​മു​ടി ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് 5 ല​ക്ഷം രൂ​പ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​ത്. കാ​ണാ​താ​യ നാ​ലു പേ​രു​ടെ മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​തും ബാ​ക്കി​യു​ള്ള​വ​രു​ടെ അ​ന​ന്ത​രാ​വ​കാ​ശി​ക​ൾ സം​ബ​ന്ധി​ച്ച ത​ർ​ക്ക​വു​മാ​ണ് ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്യാ​ൻ ത​ട​സ്സ​മാ​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment