Connect with us
48 birthday
top banner (1)

Travel

അരുമമൃഗങ്ങൾക്ക് ഇനി വിദേശത്തേക്ക് പറക്കാം: കൊച്ചി വിമാനത്താവളം റെഡി

Avatar

Published

on

അരുമമൃഗങ്ങളെ വിദേശത്തേക്കു കൊണ്ടുപോകാനാവശ്യമായ “പെറ്റ് എക്സ്പോർട്ട്” അനുമതി കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൽ നിന്ന് ലഭിക്കുന്ന കേരളത്തിലെ ആദ്യ വിമാനത്താവളമായി കൊച്ചി മാറിയിരിക്കുന്നു. ഇക്കഴിഞ്ഞ ദിവസം കൊച്ചി വിമാനത്താവളത്തിലൂടെ ലാസ അപ്‌സോ ഇനത്തിൽപ്പെട്ട ‘ലൂക്ക’ എന്ന നായ്ക്കുട്ടിആദ്യമായി പറന്നുയരുകയും ചെയ്തു. ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിലാണ് ‘ലൂക്ക’ കൊച്ചിയില്‍നിന്ന് യാത്ര തിരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശികളായ രാജേഷ് സുശീലന്‍-കവിത രാജേഷ് ദമ്പതിമാരുടെ അരുമയാണ് ലൂക്ക.

വളർത്തുമൃഗങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ശീതീകരിച്ച പെറ്റ് സ്റ്റേഷൻ, പ്രത്യേക കാർഗോ വിഭാഗം, വെറ്ററിനറി ഡോക്ടർമാർ, കസ്റ്റംസ് ക്ലിയറൻസ് കേന്ദ്രം, മൃഗങ്ങളെ കൊണ്ടു വരുന്നവർക്കുള്ള ഫെസിലിറ്റേഷൻ സെന്റർ എന്നിവയെല്ലാം സിയാൽ ഒരുക്കിയിരിക്കുന്നു.. ആഭ്യന്തര റൂട്ടുകളിൽ മൃഗങ്ങളെ കൊണ്ടുപോകാനും കൊണ്ടു വരാനുമുള്ള അനുമതി മാത്രമേ സിയാലിന് ഇതുവരെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ എല്ലാ വിദേശ രാജ്യങ്ങളിലേക്കും പ്രത്യേകം സജ്ജമാക്കിയ കൂടുകളിലൂടെ കാർഗോ വഴി കൊണ്ടുപോകാനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നു.. വിദേശത്ത് നിന്ന് ഓമന മൃഗങ്ങളെ നേരിട്ട് ഇറക്കുമതി ചെയ്യാനുള്ള അനുമതിക്കായും ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനു വേണ്ടി പ്രത്യേകം ‘അനിമൽ ക്വാറന്റൈൻ’ കേന്ദ്രം സ്ഥാപിച്ചു വരികയാണ്.
സസ്യങ്ങളും ഫലങ്ങളും കൊണ്ട് പോകാനും ഇറക്കുമതി ചെയ്യാനുമുള്ള അനുവാദം സിയാലിനുണ്ട്. ഇതിനായുള്ള ‘പ്ലാന്റ് ക്വാറന്റൈൻ സെന്റർ’ കാർഗോ വിഭാഗത്തിന് സമീപം പ്രവർത്തിച്ചു വരുന്നു. ഇത്തരം സൗകര്യങ്ങൾ ലഭ്യമാകുന്നതിന് കാർഗോ ഹാൻഡ്ലിങ് ഏജൻസികളെയോ എയർലൈനുകളെയോ ആണ് ആദ്യം ബന്ധപ്പെടേണ്ടത്.
ഇന്ത്യയിലെ മുൻനിര വിമാനത്താവളങ്ങളിലുള്ള എല്ലാ സൗകര്യങ്ങളും കൊച്ചി വിമാനത്താവളത്തിൽ ഏർപ്പെടുത്താനുള്ള ശ്രമത്തിലാണ് സിയാൽ .

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

പൊന്മുടിയിൽ ഇന്ന് മുതൽ പ്രവേശനം

Published

on

തിരുവനന്തപുരം: വേനൽമഴ കനത്തതോടെ ഒരാഴ്ചയിലേറെയായി പൊന്മുടിയിൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.
എന്നാൽ ഇന്നുമുതൽ പൊന്മുടി സന്ദർശകർക്കായി തുറക്കും. കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടവും ഇന്ന് തുറക്കും. കഴിഞ്ഞ ദിവസം മഴ കുറഞ്ഞതോടെയാണ് പൊന്മുടി തുറക്കാൻ തീരുമാനിച്ചത്.

വേനൽമഴ കനത്തതോടെ ഒരാഴ്ചയിലേറെയായി പൊന്മുടിയിൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയായിരുന്നു.ഇന്ന് മുതൽ പൊന്മുടിയിൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കും. കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടവും ഇന്ന് തുറക്കും. കഴിഞ്ഞ ദിവസം മഴ കുറഞ്ഞതോടെയാണ് പൊന്മുടി തുറക്കാൻ തീരുമാനിച്ചത്. എന്നാൽ ഇന്ന് വീണ്ടും മഴ കനത്തതോടെ വരും ദിവസങ്ങളിൽ വീണ്ടും അടച്ചേക്കും.

Advertisement
inner ad
Continue Reading

Featured