പെട്രോള്‍ഡീസല്‍ വിലവര്‍ധനവിനെതിരെ തിരുവാലിയില്‍ ഒപ്പുശേഖരണം


തിരുവാലി: മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പെട്രോള്‍, ഡീസല്‍, പാചക വാതക വില വര്‍ധനവിനെതിരെ ജനകീയ ഒപ്പുശേഖരണം നടത്തി. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നികുതി ലഘുകരിച്ച് അന്യായമായി വര്‍ധിപ്പിച്ച ഇന്ധന വില കുറക്കണം.ജി.എസ്.ടിയുടെ പരിധിയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു.ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് ടി.പി.ഗോപാലകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ.സുരേഷ് അധ്യക്ഷം വഹിച്ചു. ഭാരവാഹികളായ എ.ആനന്ദകൃഷ്ണന്‍, പി.ശശി, എം .ഗിരീഷ്, പി.പി .മോഹനന്‍, വി.നിഷ, എം.മുഹമ്മദ് ഷരീഫ് എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Comment