പെട്രോളിനെ ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാൽ നികുതി വരുമാനം കുറയുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: പെട്രോളിനേയും ഡീസലിനേയും ചരക്കു സേവന നികുതിയിൽ ഉൾപ്പെടുത്തിയാൽ കേരളത്തിന് നികുതി വരുമാനം കുറയുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടി പരിധിയിൽ കൊണ്ടു വന്ന് അമിതവില വർദ്ധനവ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയിൽ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാൽ ദീർഘകാലമായി സംസ്ഥാനത്തിന് ലഭിക്കുന്ന വരുമാനത്തിൽ വലിയ നഷ്ടം ഉണ്ടാകും. ജിഎസ്ടി പരിധിയിൽ വന്നാൽ നികുതി 28 ശതമാനമായി കുറയും. സംസ്ഥാന വിഹിതം 14 ശതമാനമാകും.
കേരളം മറ്റു സംസ്ഥാനങ്ങളെ കൂടി ജിഎസ്ടിക്ക് എതിരായി സംഘടിപ്പിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്ന് ഇടതുപക്ഷവും ഒരുകാലത്ത് ആവശ്യപ്പെട്ടിരുന്നു. ഇന്ന് അതു പറയുന്നില്ല. നിലവിൽ 55 ശതമാനമാണ് നികുതി ഇനത്തിൽ സാധാരണക്കാരിൽ നിന്നും ഈടാക്കുന്നത്. മുമ്പും സംസ്ഥാനം അധിക നികുതി കുറച്ചിട്ടുണ്ടെന്ന് തിരുവഞ്ചൂർ ഓർമ്മിപ്പിച്ചു.

Related posts

Leave a Comment