പെട്രോൾ വില കയറ്റം ; ജീവനൊടുക്കി ഡ്രൈവർ

തൂത്തുക്കുടി : പെട്രോളിന്റെയും മറ്റു നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റത്തിൽ സമ്മർദ്ദം താങ്ങാനാകാതെ യുവാവ് ആത്മഹത്യ ചെയ്തു. തൂത്തുക്കുടി നഗരസഭയിൽ താൽക്കാലിക ഡ്രൈവറായി ജോലി ചെയ്യുന്ന കൃഷ്ണസ്വാമി (28) ആണ് ആത്മഹത്യ ചെയ്തത്. ശമ്പളത്തിന്റെ നല്ലൊരു ഭാഗവും പെട്രോളിനു വേണ്ടി ചിലവാക്കുക യാണെന്നും ഇങ്ങനെ പോയാൽ പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് ആത്മഹത്യചെയ്തതെന്ന് ഭാര്യ രോഹിണി പറയുന്നു. ബൈക്കിൽ പെട്രോൾ അടിക്കാൻ കാശില്ലെന്നു പറഞ്ഞപ്പോൾ അച്ഛന്റെ കയ്യിൽ നിന്ന് വാങ്ങിത്തരാമെന്ന്രോഹിണി കൃഷ്ണസ്വാമിയോടു പറഞ്ഞിരുന്നു. പിന്നീട് മുറിയിൽ ചെന്നു നോക്കിയപ്പോൾ മരിച്ചതായാണു കണ്ടതെന്നും അറിയിച്ചു. ആത്മഹത്യയ്ക്കു പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നു പൊലീസ് അന്വേഷിക്കുന്നുണ്ട് . ഇവർക്ക്ഒന്നര വയസ്സുള്ള കുട്ടിയുണ്ട്.

Related posts

Leave a Comment