പെട്രോള്‍, ഡീസല്‍ പാചക വാതക വില വര്‍ദ്ധനവിനെതിരെ യുഡിഎഫ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി സത്യാഗ്രഹം നടത്തി

മലപ്പുറം : പെട്രോള്‍, ഡീസല്‍, പാചക വാതക വില വര്‍ദ്ധിപ്പിച്ച് നികുതി കൊള്ളയിലൂടെ സാധാരണ ജനങ്ങളെ ഇരുട്ടടി അടിച്ച കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യുഡിഎഫ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം കിഴക്കേതല പെട്രോള്‍ പമ്പിന് മുന്നില്‍ സത്യാഗ്രഹം നടത്തി. പി. ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്തു.യുഡിഎഫ് മലപ്പുറം നിയോജക മണ്ഡലം ചെയര്‍മാന്‍ സക്കീര്‍ പുല്ലാര അധ്യക്ഷത വഹിച്ചു. പി സി വേലായുധന്‍കുട്ടി, വി. മുസ്തഫ, പി. എ സലാം, ടി സെയ്താലി മൗലവി, അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍, മന്നയില്‍ അബൂബക്കര്‍, എം മമ്മു, എം പി മുഹമ്മദ്, സി എച്ച് യൂസഫ്, മുട്ടേങ്ങാടന്‍ മുഹമ്മദലി ഹാജി, പരി അബ്ദുല്‍ ഹമീദ്, അഷ്‌റഫ് പാറച്ചോടന്‍, സമദ് സീമാടന്‍, എന്‍ മുഹമ്മദ് മുസ്ലിയാര്‍ പ്രസംഗിച്ചു.

Related posts

Leave a Comment