പെട്രോൾ വിലയിൽ ഇളവ് ഏർപ്പെടുത്തി തമിഴ്നാട് സർക്കാർ

ചെന്നൈ: തമിഴ്‍നാട്ടില്‍ ഡിഎംകെ സർക്കാർ അധികാരമേറ്റ ശേഷം അവതരിപ്പിച്ച ആദ്യബജറ്റിൽ പെട്രോൾ വില മൂന്ന് രൂപ കുറക്കുമെന്ന് പ്രഖ്യാപനം. സംസ്ഥാന നികുതി ഇനത്തിലാണ് കുറവ് വരുത്തുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ തീരുമാനമാണെന്നും നികുതി കുറച്ചതുകൊണ്ട് വർഷം 1160 കോടി രൂപ നഷ്ടമാണെന്നും ധനമന്ത്രി പളനിവേൽ ത്യാഗരാജൻ വ്യക്തമാക്കി. സംസ്ഥാന ചരിത്രത്തിലാദ്യമായി കടലാസ് രഹിത ഇലക്ട്രോണിക് ബജറ്റാണ് അവതരിപ്പിച്ചത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കി ധനമന്ത്രി ധവളപത്രമിറക്കി അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് ബജറ്റ് അവതരണം. ബജറ്റിൽ ഏറ്റവുമധികം തുക അനുവദിച്ചത് ആരോഗ്യ കുടുംബക്ഷേമ മേഖലയ്ക്കാണ്. 18933 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. കൊവിഡ് പ്രതിരോധത്തിന് 9370 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

അതേസമയം വാർത്ത പുറത്തുവന്നതിനു പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ ചർച്ച ആരംഭിച്ചു. തമിഴ്നാടിനു പെട്രോൾ വിലയിൽ ഇളവ് ഏർപ്പെടുത്താം എങ്കിൽ എന്തുകൊണ്ട് കേരളത്തിൽ ആയിക്കൂടാ, പെട്രോൾ വിലയിൽ ഇള വേർപ്പെടുത്തുന്നതിൽ കേരളം തമിഴ്നാടിനെ അനുഗരിക്കണമെന്നും ഉൾപ്പെടെ നിരവധി കമന്റുകൾ ആണ് ഫേസ്ബുക്കിലും മറ്റും ഉയർന്നുവരുന്നത്. പെട്രോൾ വിലയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ അടുത്തിടെ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു.

Related posts

Leave a Comment