ഇന്ധന വിലവർദ്ധനവ് ; ഷാഫി പറമ്പിൽ എം എൽ എ യുടെ നേതൃത്വത്തിൽ കാളവണ്ടി പ്രതിഷേധം

പാലക്കാട്: ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് കാളവണ്ടിയിൽ പ്രതിഷേധവുമായി കോൺഗ്രസ്‌ രംഗത്ത് .യൂത്ത്കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എം.എൽ.എയുമായ ഷാഫി പറമ്പിൽ സമരത്തിന് നേതൃത്വം നൽകി. കേന്ദ്ര സർക്കാരിൻരെ ക്രൂരമായ മനോഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയാത്ത കൊളളയാണ് ഇന്ധനവിലയുടെ മറവിൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തെ ജനങ്ങളെ മുഴുവൻ തെറ്റിധരിപ്പിച്ച് മനഷുത്യം പ്രകടിപ്പിക്കാത്ത മുഖമായി മാറിയിരിക്കുകയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി. ഇത് വിലയുടെ പേരിലുളള കൊളളയല്ല മറിച്ച് നികുതി ഭീകരതയാണ്.
കോൺ​ഗ്രസ് ഭരണകാലത്ത് എണ്ണയുടെ വില കമ്പനികൾക്ക് വിട്ടുകൊടുത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഉൾപ്പടെയുളള ആളുകൾ ബോധപൂർവ്വം ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ്. പെട്രോൾ,ഡീസൽ വിലയുൾപ്പടെ ഇന്ധനവില 45 രൂപയിൽ താഴെ മാത്രമാണ് ബാക്കി തുക മുഴുവൻ നികുതിയായാണ് പിരിച്ചെടുക്കുന്നത്. 45 രൂപ വരുന്ന ഇന്ധനത്തിന് 55 രൂപ നികുതി എന്നത് കൊളളയും അം​ഗീ​കരിക്കാൻ കഴിയാത്തതുമാണ്. പ്രതിസന്ധിയുടെ കാലത്ത് നികുതിയുടെ പേരിൽ ജനങ്ങളെ വലക്കുകയാണ് സർക്കാർ.കോൺഗ്രസ്‌ കാലത്ത് 9 രൂപ 46 പൈസയായിരുന്നു ടാക്സ്. നികുതി കുറച്ച് അധികവരുമാനം ഒഴിവാക്കി ജനങ്ങൾക്ക് ആശ്വാസം നൽകാൻ സംസ്ഥാന സർക്കാരും ശ്രമിക്കുന്നില്ല. ഇത് ഖേദകരവും ദയനീയവുമാണെന്ന് ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

Related posts

Leave a Comment