105 കടന്ന് പെട്രോൾ വില, ഇരുട്ടടിയായി പാചകവാതക വിലയും

തിരുവനന്തപുരം: ഇന്ധനവില കുതിക്കുന്നു. പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്. ഇതോടെ ബുധനാഴ്ച തിരുവനന്തപുരത്ത് പെട്രോളിന് 105.18 രൂപയും ഡീസലിന് 98 രൂപ 38 പൈസയുമായി.ബുധനാഴ്ച കൊച്ചിയിൽ പെട്രോളിന് 103.12 രൂപയും ഡീസലിന് 92.42 രൂപയുമാണ് വില. കോഴിക്കോട് പെട്രോൾ 103.42, ഡീസൽ 96.74 എന്നാണ് നിലവിലെ വില. എട്ട് ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന് ഒന്നര രൂപയിലേറെയും ഒമ്പത് ദിവസത്തിനിടെ ഡീസലിന് രണ്ടര രൂപ വർധിച്ചു.ഇന്ധനവിലയ്ക്ക് പിന്നാലെ ഇരുട്ടടിയായി പാചകവാതകത്തിനും വില വർധിച്ചു. വീടുകളിൽ ഉപയോഗിക്കുന്ന സിലിൻഡെറിന് 15 രൂപയാണ് കൂടിയിട്ടുള്ളത്. 906 രൂപ 50 പൈസയാണ് കൊച്ചിയിലെ വില. നേരത്തെ 891 രൂപ 50 പൈസയായിരുന്നു. അതേസമയം, വാണിജ്യ സിലിൻഡെറുകളുടെ വില രണ്ട് രൂപ കുറഞ്ഞു. 1,726 രൂപയാണ് കൊച്ചിയിലെ വില.

Related posts

Leave a Comment