ഇന്ധന, പാചക വാതക വില കുതിക്കുന്നു, വീർപ്പ് മുട്ടി ജനം

കൊച്ചി: പെട്രോളിന് ഇന്നും വില കൂടി. ലിറ്ററിന് 48 പൈസ. എന്നാൽ ഡീസൽ വിലയിൽ ഇന്നു മാറ്റമില്ല. വ്യാവസായിക ആവശ്യങ്ങൾക്കുള്ള പാചക വാതക വിലയിലും വർധന. ഇന്നലെ 266 രൂപയാണ് സിലിണ്ടറിന്മേൽ വർധിച്ചത്. ഇന്ധന വില കഴിഞ്ഞ മാസം രാജ്യത്ത് സർവകാല റെക്കോഡ് കുറിച്ചിരുന്നു. പെട്രോൾ ലിറ്ററിന് 7.82 രൂപയും ഡീസൽ ലിറ്ററിന് 8.71 രൂപയും ഒക്റ്റോബറിൽ മാത്രം വർധിച്ചു.
ഒരു മാസത്തിനുള്ളിൽ ഇത്രയും വില വർധന ചരിത്രത്തിൽ ഇന്നോളം ഒരു രാജ്യത്തുമുണ്ടായിട്ടില്ല. ഇന്ധന വിലയിലെ വർധന നിത്യോപയോ​ഗ സാധനങ്ങളുടെയെല്ലാം വില വർധിപ്പിച്ചു. ഔദ്യോ​ഗികമായി ഉയർത്തിയിട്ടില്ലെങ്കിലും സംസ്ഥാനത്ത് ഒട്ടുമിക്കയിടത്തും ഓട്ടോ, ടാക്സി നിരക്കുകളും ഉയർത്തി. സ്കൂളുകളും കോളെജുകളും തുറന്ന സാഹചര്യത്തിൽ വിദ്യാലയങ്ങൾ നേരിട്ടു നടത്തുന്ന ബസ് സർവീസിന്റെ ഫീസ് ഇരട്ടിയോളം വർധിപ്പിച്ചു.
സീസൺ ടിക്കറ്റ് പുനസ്ഥാപിക്കാത്തതും ​ഗ്രാമീണ മേഖലകലിലേക്കു കൂടുതൽ കെഎസ്ആർടിസി സർവീസുകൾ ഇല്ലാത്തതും മൂലം തൊഴിലാളികളും സർക്കാർ ജീവനക്കാരും നിത്യേന വലിയ തുകയാണ് യാത്രക്കൂലി ഇനത്തിൽ ചെലവഴിക്കുന്നത്. ഇന്ധനക്കൊള്ളയിൽ ദേശീയ തലത്തിലും സംസ്ഥാനതലത്തിലും കോൺ​ഗ്രസ് മാത്രമാണ് പ്രത്യക്ഷ സമരത്തിലുള്ളത്. ജിഎസ്ടിയിൽ പെടുത്താതെ കേരളത്തിലെ ഇടതുപക്ഷവും ഇന്ധനക്കൊള്ളയ്ക്കു കൂട്ടു നിൽക്കുകയാണ്.

Related posts

Leave a Comment