ഇന്നും കൂടി, പെട്രോളിന് 35 പൈസ

കൊച്ചിഃ പ്രതിഷേധങ്ങള്‍ക്കും ജനവികാരങ്ങള്‍ക്കും പുല്ലുവില. മഹാമാരിക്കാലത്ത് ജനങ്ങളെ ദുരിതങ്ങളില്‍ നിന്നു ദുരുതങ്ങളിലേക്കു തള്ളിവിടുന്ന വിലക്കയറ്റത്തിന് ആക്കം കൂട്ടി ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 17പൈസയുമാണ് ഇന്നത്തെ ഇരുട്ടടി. ഇന്നത്തെപുതുക്കിയ ഇന്ധനവില

കൊച്ചി പെട്രോള്‍ 100.42 ഡീസല്‍ 96.11

കോഴിക്കോട് പെട്രോള്‍ 100.68 ഡീസല്‍ 94.71

തിരുവനന്തപുരം പെട്രോള്‍ 102.19 ഡീസല്‍ 96.1

ഇന്ധന വില വര്‍ധനവിനെതിരേ രാജ്യമെങ്ങും കടുത്ത പ്രതിഷേധമുയരുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ ജനശബ്ദം ചെവിക്കൊള്ളുന്നില്ല. സംസ്ഥാനമാകട്ടെ, അധികനികുതിയില്‍ ഇളവ് അനുവദിച്ച് ജനങ്ങള്‍ക്ക് ഇത്തിരിയെങ്കിലും ആശ്വാസം പകരാന്‍ തുനിയുന്നുമില്ല. പെട്രോളിയം വില വര്‍ധനവിനും പാചക വാതക വിലവര്‍ധനവിലും പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ദേശവ്യാപക പ്രക്ഷോഭത്തിലാണ്. ഈ മാസം പത്തിനു കേരളത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വീടുകള്‍ കേന്ദ്രീകരിച്ച് ഒരു മണിക്കൂര്‍ പ്രതിഷേധിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Related posts

Leave a Comment