പെട്രോള്‍ വില വര്‍ദ്ധനക്കെതിരെ ജനകീയ ഒപ്പ് ശേഖരണം


പൊന്നാനി:പെട്രോള്‍ വില 100 ഉം കടന്ന സാഹചര്യത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പെട്രോള്‍ഡീസല്‍പാചക വാതകങ്ങളുടെ ഭീമമായ നികുതി വേണ്ടെന്ന് വെക്കണമെന്ന് ആവശ്യപ്പെട്ട് പെട്രോള്‍ പമ്പുകള്‍ക്ക് മുന്‍പില്‍ പൊന്നാനി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനകീയ ഒപ്പ് ശേഖരണം നടത്തി.ചന്തപ്പടിയില്‍ നടന്ന പരിപാടി ഡി.സി.സി ജനറല്‍ സെക്രട്ടറി ടി.കെ.അഷറഫ് ഉദ്ഘാടനം ചെയ്തു. കെ മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് മുസ്തഫ വടമുക്ക്, വസന്തകുമാര്‍, കെ.കേശവന്‍, ടി.രാജ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Comment