പെട്രോള്‍ പമ്പ് ഓഫിസില്‍ മോഷണം, പോയത് 5 ലക്ഷം

മലപ്പുറം : കോഴിക്കോട്- പാലക്കാട് ദേശീയപാതയില്‍ വള്ളുവമ്പ്രത്ത് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പെട്രോള്‍ പമ്പ് ഓഫിസില്‍ മോഷണം. മേശ വലിപ്പില്‍ സൂക്ഷിച്ചിരുന്ന 5.05 ലക്ഷം രൂപ നഷ്ടമായത്. ഓഫിസിന്റെ മുകളില്‍ ജീവനക്കാരന്‍ ഉറങ്ങുകയായിരുന്ന മുറി പുറത്തുനിന്ന് പൂട്ടിയാണ് മോഷണം.പുലര്‍ച്ചെ 2ന് ആണ് സംഭവം. മോഷണത്തിന് എത്തിയ ആളുടെ ദൃശ്യം നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. അലുമിനിയം ഫാബ്രിക്കേറ്റഡ് വാതിലിന്റെ പൂട്ട് തകര്‍ത്ത് ആണ് മോഷ്ടാവ് അകത്ത് കടന്നത്. മാസ്‌ക്, കയ്യുറ എന്നിവ ധരിച്ചിട്ടുണ്ട്. ഫൊറന്‍സിക് വിഭാഗം, വിരല്‍ അടയാള വിദഗ്ധര്‍, മഞ്ചേരി സിഐ കെ.പി.അഭിലാഷ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.

Related posts

Leave a Comment