പെട്രോൾ-ഡീസൽ-പാചകവാതകം എന്നിവയെ ജി എസ് ടി യുടെ പരിധിയിൽ കൊണ്ടുവരണം: ബെന്നി ബഹനാൻ എം പി

ന്യൂഡൽഹി: പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയെ ജി എസ് ടി യിൽ ഉൾപ്പെടുത്തണമെന്ന് ബെന്നി ബഹനാൻ ലോക്സഭയിൽ ചട്ടം 377 പ്രകാരം ആവശ്യപ്പെട്ടു. പെട്രോൾ ഡീസൽ പാചക വാതകം എന്നിവയുടെ വിലയിൽ അത്ഭുത പൂർവ്വമായ വർധനയാണ് സമീപകാലത്ത് ഇന്ത്യ കണ്ടത്. ലോകരാജ്യങ്ങളെ താരതമ്യം ചെയ്യുമ്പോൾ വിലയിലും അടിക്കടിയുള്ള വിലവർധനവിലും ഇന്ത്യ തന്നെയാണ് മുൻപിൽ. അസംസ്കൃത എണ്ണയുടെ വില മുൻകാല അളവിനേക്കാൾ താഴെ എത്തിയിട്ടും രാജ്യത്ത് ഇന്ധനവിലയിൽ കുറവുണ്ടായിട്ടില്ല.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന നികുതികൾ മാത്രമാണ് നമ്മുടെ രാജ്യത്തെ ഈ അന്യായമായ വിലക്കയറ്റത്തിന് കാരണം. 2014 വരെ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയും ആയിരുന്നു ചുമത്തിയിരുന്ന എക്സൈസ് തീരുവ. എന്നാൽ ഇന്ന് പെട്രോളിന് ചുമത്തുന്ന എക്സൈസ് തീരുവ 27.90 രൂപയും ഡീസലിന് 21.80 രൂപയുമാണ്. കോവിഡ് ദുരിതത്തിൽ വലയുന്ന സാധാരണക്കാരായ രാജ്യത്തെ പൊതുജനങ്ങളെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൊള്ളയടിക്കുകയാണെന്നും ആയതിനാൽ പെട്രോൾ, ഡീസൽ,പാചക വാതകം എന്നിവയുടെ എക്സൈസ് തീരുവ കുറയ്ക്കുന്ന കാര്യം പരിഗണിച്ച് ഇവയെ ജി എസ് ടി യുടെ പരിധിയിൽ കൊണ്ടുവരാനുള്ള നടപടികൾ കേന്ദ്ര സർക്കാർ കൈക്കൊള്ളണമെന്നും എം പി സഭയിൽ ആവശ്യപ്പെട്ടു.

Related posts

Leave a Comment