ഇന്ധനവില ഇന്നും കൂട്ടി ; ഡീസലിന് 36 പൈസയും, പെട്രോളിന് 30 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. ഡീസലിന് 36 പൈസയും, പെട്രോളിന് 30 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 105 രൂപ 48 പൈസയും, ഡീസലിന് 98 രൂപ 78 പൈസയുമായി.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 103 രൂപ 42 പൈസയും, ഡീസലിന് 96 രൂപ 80 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 103 രൂപ 72 പൈസയും, ഡീസലിന് 97 രൂപ 14 പൈസയുമായി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പെട്രോളിന് 2.07 രൂപയും, ഡീസലിന് 3.06 രൂപയുമാണ് കൂട്ടിയത്.

Related posts

Leave a Comment