ഇന്ധനവിലവർധനവിനെതിരെ യൂത്ത്കോൺഗ്രസ്‌ സൈക്കിൾ യാത്ര ഇന്ന് ; ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസ് പങ്കെടുക്കും

കൊല്ലം : ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ്‌ നടത്തുന്ന പ്രതിഷേധ സൈക്കിൾ യാത്ര ഇന്ന് രാവിലെ 8 മണിക്ക് ഓച്ചിറയിൽ നിന്ന് ആരംഭിക്കുന്നു. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം എൽ എ നയിക്കുന്ന യാത്ര അഖിലേന്ത്യാ അധ്യക്ഷൻ ബി വി ശ്രീനിവാസ് ഉദ്ഘാടനം ചെയ്യും.നൂറ് കിലോമീറ്റർ ആണ് സൈക്കിൾ യാത്ര സംഘടിപ്പിക്കുന്നത്, ഓച്ചിറയിൽ നിന്ന് ആരംഭിക്കുന്ന യാത്ര കൊല്ലം ഇരവിപുരം, പാരിപ്പള്ളി, ആറ്റിങ്ങൽ, വഴി രാജ് ഭവനിൽ അവസാനിക്കുന്നു. സർക്കാരുകളുടെ ഇന്ധന കൊള്ളക്കെതിരെയുള്ള ശക്തമായ പ്രതിഷേധമായി സൈക്കിൾ യാത്ര മാറുമെന്നും 1000 സൈക്കിളുകൾ റാലിയിൽ അണിനിരക്കുമെന്നും യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മഞ്ജു കുട്ടനും ജില്ലാ പ്രസിഡന്റ് ആർ. അരുൺരാജും അറിയിച്ചു.

Related posts

Leave a Comment