പെട്രോൾ ഡീസൽ പാചക വാതക വില വർദ്ധനവിനെതിരെ ഓ.ഐ.സി.സി

.റിയാദ് : പെട്രോൾ ഡീസൽ പാചക വാതക വിലവർദ്ധനയിലൂടെ കേന്ദ്ര സംസാഥാന സർക്കാരുകൾ നടത്തുന്ന നികുതി കൊള്ളയ്‌ക്കെതിരെ ഒഐസിസി സൗദി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിയാദിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഇന്ധനത്തിന്റെ ദിനംപ്രതിയുള്ള വില വര്‍ദ്ധനവ് കോവിഡ് മഹാമാരിയില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന കേരളത്തിലെ സാധരണക്കാരന്റെ കുടുബ ബജറ്റ് തകര്‍ത്തിരിക്കുകയാണെന്ന് ഒഐസിസി നാഷണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. സംഘടനാ ചുമതലയുള്ള സെക്രട്ടറി ഷാജി സോനയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിൽ സത്താർ കായംകുളം, സിദ്ദീഖ് കല്ലൂ പറമ്പൻ, ജോൺസൻ മാർക്കോസ്,കുഞ്ഞുമോൻ കൃഷ്ണപുരം, ഷാനവാസ് എസ്.പി, നാസർ ലൈസ്, വിജയൻ നെയ്യാറ്റിൻകര, ഷാജഹാൻ കരുനാഗപ്പള്ളി, ബനൂജ് പുലത്ത്, ഇഖ്ബാൽ കോഴിക്കോട്, സുരേഷ് ബീമനാട്, റഫീഖ് കണ്ണൂർ, റെജിമുൽ ഖാൻ, അഖിനാസ്, ചന്ദ്രൻ പെരുന്തൽമണ്ണ, ഉനൈസ് പത്തനംതിട്ട, ഗിരിഷ് പാലക്കാട്, സക്കീർഹുസൈൻ കരുനാഗപ്പള്ളി, മജീദ് പന്താരങ്ങാടി എന്നിവരും പങ്കെടുത്തു.

Related posts

Leave a Comment