പെട്രോളിയം വിലവർധനവ് പിൻവലിക്കുക : എൻ ജി ഒ അസോസിയേഷൻ

അന്യായമായി പെട്രോൾ, ഡീസൽ, പാചകവാതക വിലകൾ വർധിപ്പിച്ച് കൊണ്ട് ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്ന കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ നിസംഗതയ്ക്കെതിരെ എൻ ജി ഒ അസോസിയേഷൻ എറണാകുളം സിറ്റി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കണയന്നൂർ താലൂക്ക് ഓഫീസിന് മുൻപിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ജില്ലാ പ്രസിഡന്റ് ആന്റണി സാലു ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് കെ ആർ വിവേക് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം സിനു പി ലാസർ , എം എ എബി, ഉമേഷ് കുമാർ, ധനേഷ്, സമ്പത്ത്, ജോസഫ് , കെ ടി ആന്റണി തുടങ്ങിയവർ സംസാരിച്ചു.

Related posts

Leave a Comment