ശ്രീനിവാസൻ വധക്കേസ് പ്രതിയുടെ വീടിനു നേരേ ബോംബെറിഞ്ഞു

പാലക്കാട് : പാലക്കാട്ടെ ആർ എസ് എസ് നേതാവായിരുന്ന ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വീടിന് നേരെ പെട്രോൾ നിറച്ച കുപ്പിയെറിഞ്ഞു. പ്രതി കാവിൽപ്പാട് സ്വദേശി ഫിറോസിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. ബിയർ കുപ്പിയിൽ പെട്രോൾ മണമുണ്ടെങ്കിലും കത്തിയിട്ടില്ലെന്ന് ഹേമാംബിക നഗർ പോലീസ് അറിയിച്ചു. പുലർച്ചെ ഒന്നരയോടെ ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ ഹേമാംബിക നഗർ പൊലീസ് കേസെടുത്തു. പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കി

Related posts

Leave a Comment