National
ഹത്രാസ് ദുരന്തം സിബിഐ അന്വേഷണിക്കണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി
ലക്നോ: ഹത്രാസ് ദുരന്തം സിബിഐ അന്വേഷണിക്കണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി. ദുരന്തത്തില്‍ 130പേര്‍ മരിച്ചതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു.പുല്‍റായി ഗ്രാമത്തില്‍ സത്സംഗ് (പ്രാര്‍ഥനായോഗം) ചടങ്ങിനിടെയായിരുന്നു അപകടമുണ്ടായത്. ചടങ്ങിനു വന്‍ ജനക്കൂട്ടമെത്തിയതാണ് അപകടത്തിലേക്കു നയിച്ചത്. മരിച്ചവരിലേറെയും സ്ത്രീകളാണ്.
ചടങ്ങിന്റെ സംഘാടകര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നു യുപി സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ്ഉറപ്പാക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി. മരിച്ചവരുടെ കുടുംബത്തിനു രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.
ഹത്രാസ്, ഇട്ടാ ജില്ലകളിലുള്ളവരാണു മരിച്ചത്. ട്രക്കുകളിലും ടെമ്പോകളിലും കാറിലുമാണു മരിച്ചവരെയും പരിക്കേറ്റവരെയും ആശുപത്രികളിലെത്തിച്ചത്. പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുന്ന ആശുപത്രികളില്‍ ആവശ്യത്തിനു ഡോക്ടര്‍മാരോ ഓക്‌സിജന്‍ സൗകര്യമോ ഇല്ലെന്ന ആക്ഷേപമുണ്ട്. പരിക്കേറ്റ നിരവധിപ്പേരെ ഗവ. ആശുപത്രിയുടെ തറയില്‍ കിടത്തിയിരിക്കുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നു.പ്രദേശത്തുകാരനായ ഭോലെ ബാബയെ ആദരിക്കാനായി സംഘടിച്ചതായിരുന്നു സത്സംഗ്. ചടങ്ങ് അവസാനിച്ചപ്പോള്‍ ഭോലെ ബാബയുടെ ദര്‍ശനത്തിനായി ഭക്തര്‍ തിരക്കു കൂട്ടിയപ്പോഴായിരുന്നു അപകടം.ബാബയുടെ കാല്‍ പതിഞ്ഞ മണ്ണ് ശേഖരിക്കാനും ഭക്തര്‍ ശ്രമിച്ചു. ഭോലെ ബാബയുടെ കാര്‍ കടന്നുപോകുന്നതു വരെ ജനക്കൂട്ടം പോകരുതെന്നു നിര്‍ദേശിച്ചിരുന്നതായി സംഘാടകര്‍ പറഞ്ഞു.
National
മഴക്കെടുതി; റേഷൻ കാർഡ് ഉള്ള കുടുംബത്തിന് 5000 രൂപധനസഹായം
കനത്ത മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങളിൽ ധനസഹായം പ്രഖ്യാപിച്ച് പുതുച്ചേരി സർക്കാർ. റേഷൻ കാർഡ് ഉള്ള എല്ലാ കുടുംബത്തിനും 5000 രൂപ വെച്ച് നൽകും. കൃഷിനാശത്തിന് ഒരു ഹെക്ടറിന് 30,000 രൂപയും പശുവിനെ നഷ്ടപ്പെട്ടവർക്ക് 40,000 രൂപയും നൽകും. വീടുകളുടെ അറ്റകുറ്റപ്പണിക്ക് 20,000 രൂപ നൽകാനും തീരുമാനമായി. പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസ്വാമിയാണ് ധനസഹായം പ്രഖ്യാപിച്ചത്. ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനോടനുബന്ധിച്ചുള്ള കനത്ത മഴയിൽ പുതുച്ചേരിയിൽ നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള വീടുകളിൽ വെള്ളംകയറി.
Featured
സുപ്രീം കോടതിയിൽ തീപിടിത്തം; ആശങ്കപ്പെടേണ്ട സാഹചര്യമില്ല, ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം
ഡൽഹി: സുപ്രീം കോടതിയിൽ തീപിടിത്തം. കോടതി നമ്പര്‍ 11 നും 12 നും ഇടയിലെ വെയിറ്റിംഗ് ഏരിയയിലാണ് തീപിടിത്തം ഉണ്ടായത്. തുടര്‍ന്ന് കോര്‍ട്ട് നമ്പര്‍ 11 ന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിയന്ത്രണ വിധേയമാണെന്നും വലിയ തീപിടിത്തമല്ലെന്നുമാണ് റിപ്പോർട്ട്. വലിയ തോതിൽ പുക ഉയർന്നതിനെ തുടർന്ന് 11,12ലെ കോടതി നടപടികൾ നിർത്തിവെച്ചിരിക്കുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യം ഒന്നും തന്നെയില്ല. സുരക്ഷാ ഉദ്യോഗസ്ഥരെത്തി തീയണച്ചു.
National
ഉത്തര്‍പ്രദേശില്‍ കുംഭമേള നടക്കുന്ന പ്രദേശം ഇനി മുതൽ പുതിയ ജില്ല
ലഖ്‌നൗ: പ്രയാഗ്‌രാജില്‍ മഹാകുംഭമേള നടക്കുന്ന സ്ഥലത്തെ ജില്ലയായി പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മഹാകുംഭമേള എന്ന പേരില്‍ തന്നെയാണ് പുതിയ ജില്ല അറിയപ്പെടുക. അടുത്ത ജനുവരിയിൽ നടക്കാനിരിക്കുന്ന മഹാകുംഭമേളയുടെ കൃത്യതയാർന്ന നടത്തിപ്പിനുവേണ്ടിയാണ് പുതിയ ജില്ലയായി രൂപീകരിച്ചതെന്നാണ് വാദം. കുംഭമേളയുടെ ഒരുക്കങ്ങള്‍ക്കും സേവനങ്ങള്‍ക്കും പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും പുതിയ ജില്ല ഭക്തർക്ക് വേണ്ടി ആണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 12 വര്‍ഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേള ജനുവരി 13-ന് ആരംഭിച്ച് ഫെബ്രുവരി 26 ന് അവസാനിക്കും.
-
Kerala2 days ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News3 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured1 month ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഗേറ്റ് 2025 രജിസ്ട്രേഷൻ ആരംഭിച്ചു
-
Travel1 month ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login