ലോകായുക്ത ഭേദഗതി ഓർഡിനൻസിനെതിരെ ഹർജി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ട് അംഗീകാരം നൽകിയ ലോകായുക്ത ഭേദഗതി ഓർഡിൻസ് ചോദ്യം ചെയ്ത് ഹർജി. മുൻ സിൻഡിക്കേറ്റ് അംഗവും പൊതുപ്രവർത്തകനുമായ ആർ.എസ് ശശികുമാറാണ് മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം മുഖേന ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രിയെയും മന്ത്രിസഭാ അംഗങ്ങളെയും ഏതിർ കക്ഷികളാക്കി ലോകയുക്തയിൽ വാദം കേൾക്കുന്ന തന്റെ പരാതി മുന്നിൽ കണ്ടാണ് സർക്കാർ തിരക്കിട്ട് ലോകായുക്ത നിയമത്തിന്റെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്തതെന്ന് ഹർജിയിൽ ആരോപിക്കുന്നു. നീതിന്യായ പീഠത്തിന്റെ ഉത്തരവുകൾ സർക്കാരിന്റെ അന്തിമ തീർപ്പിന് വിധേയമാക്കാനുള്ള പുതിയ നിയമ ഭേദഗതി ജുഡീഷ്യൽ സംവിധാനത്തെ തകർക്കുന്നതിനും അതുവഴി പൊതുപ്രവർത്തകർക്ക് നിർബാധം അഴിമതി നടത്തുന്നതിന് സഹായകമാവുന്നതിനും ആണെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

Related posts

Leave a Comment