പെരുവള്ളൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ലോക ദാരിദ്ര്യ ദിനത്തില്‍ ഭക്ഷ്യോത്പന്നങ്ങളും ധനസഹായവും നല്‍കി

പെരുവള്ളൂര്‍ : ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെയും അല്‍ അമീന്‍ ട്രസ്റ്റ് ചെര്‍നൂരിന്റെയും സംയുക്താഭിമുഖ്യത്തില്‍
ഭക്ഷ്യോത്പന്ന കിറ്റുകളും വിധവകള്‍ക്കുള്ള ധനസഹായവും വിതരണം ചെയ്തു. ലോകദാരിദ്ര്യ ദിനത്തിനോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഭക്ഷ്യോല്‍പന്ന കിറ്റ് വിതരണം എ പി അനില്‍കുമാര്‍ എം എല്‍ എ ബൂത്ത് പ്രസിഡന്റുമാര്‍ക്ക് നല്‍കി കൊണ്ടും വിധവകള്‍ക്കുള്ള ധനസഹായം കെ പി സി സി സെക്രട്ടറി കെ.പി.അബ്ദുല്‍ മജീദ് യൂത്ത് കെയര്‍ വളണ്ടിയര്‍ മാര്‍ക്ക് നല്‍കി കൊണ്ടും ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോവിഡ് കാലത്ത് സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ച യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അക്ബറലി മാസ്റ്ററെ എ പി അനില്‍കുമാര്‍ എം എല്‍ എ ആദരിച്ചു. ത്രിതല പഞ്ചായത്ത് മെമ്പര്‍മാരെയും ചടങ്ങില്‍ ആദരിച്ചു. പരിപാടിയില്‍ കെ.പി.സക്കീര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എ കെ അബ്ദുറഹിമാന്‍ , വീക്ഷണം മുഹമ്മദ്, അസീസ് ചീരാന്‍ തൊടിക , ആലിപറ്റ ജമീല, കീഴേടത്ത് മൊയ്തീന്‍ കുട്ടി,നയീം മുള്ളുങ്ങല്‍ , പഞ്ചായത്ത് മെമ്പര്‍മാരായ നൗഷാദ് തിരുത്തിമ്മേല്‍, റഫീഖ്, ജാസ്മിന്‍ മുനീര്‍, ഷൗക്കത്ത് മുള്ളുങ്ങല്‍, ഗഫൂര്‍ ഇല്ലിക്കല്‍, നിസാര്‍ ചോനാരി എന്നിവര്‍ പ്രസംഗിച്ചു

Related posts

Leave a Comment