പെരുന്നാൾ നിലാവ് പ്രകാശനം ചെയ്തു

ദോഹ. മാനവ സൗഹൃദത്തിന്റെ പരിമളം പരത്തുന്നവരാവുക എന്നതാണ് സമകാലിക ലോകത്ത് നമുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യ പ്രവര്‍ത്തിയെന്നും മാനവിക ഉദ്ഘോഷിക്കുന്ന എല്ലാ സംരഭങ്ങളേയും പിന്തുണക്കേണ്ടത് നമ്മുടെ സാമൂഹ്യ ബാധ്യതയാണെന്നും  ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി.എന്‍. ബാബുരാജന്‍ ഖത്തറിലെ മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്ത് കൊണ്ട് അഭിപ്രായപ്പെട്ടു.
ആഘോഷങ്ങളെ മാനവ സൗഹൃദത്തിന്റെ അടയാളങ്ങളാക്കി സമൂഹത്തില്‍ സ്നേഹവും സൗഹാര്‍ദ്ധവും ശക്തിപ്പെടുത്താന്‍ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
 ഡെല്‍വാന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷഫീഖ് മൗലാക്കിരിയത്ത് പെരുന്നാള്‍ നിലാവിന്റെ ആദ്യ കോപ്പി ഏറ്റു വാങ്ങി. സമൂഹത്തില്‍ നന്മയുടേയും സഹകരണത്തിന്റേയും സന്ദേശം ഉദ്ഘോഷിക്കുന്ന ഈ സംരംഭവുമായി സഹകരിക്കാനായതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പെരുന്നാള്‍ നിലാവ് ഓണ്‍ലൈന്‍ പതിപ്പ് സിക്സ് കോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഷ്റഫ് അബ്ദുല്‍ അസീസാണ് പ്രകാശനം ചെയ്തത്.
ബ്രാഡ്മ ഗ്രൂപ്പ് സി.ഇ.ഒ. മുഹമ്മദ് ഹാഫിസ്, കാലിക്കറ്റ് നോട്ട് ബുക്ക് റസ്റ്റോറന്റ് ഡയറക്ടര്‍ പി.എ.അഹ്‌മദ് തലായി, അല്‍ മവാസിം മാനേജിംഗ് ഡയറക്ടര്‍ ഷഫീഖ് ഹുദവി, നസീം ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് മാനേജര്‍ സന്ദീപ് ജി നായര്‍, ഇമാമി ഗ്രൂപ്പ് കണ്‍ട്രി മാനേജര്‍ ബസന്ത്, ഹെല്‍പ്ലൈന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വി. ഷിഹാബുദീന്‍, റാഗ് ബിസിനസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് അസ്‌ലം എന്നിവര്‍ സംസാരിച്ചു.
മീഡിയ പ്ളസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ചു. ബിസിനസ് കണ്‍സല്‍ട്ടന്റ് സുബൈര്‍ പന്തീരങ്കാവ് സ്വാഗതവും മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍ നന്ദിയും പറഞ്ഞു.
പെരുന്നാള്‍ നിലാവിന്റെ ഫ്രീ കോപ്പികള്‍ക്ക്  33817336, ഈ  നമ്പറില്‍ ബന്ധപ്പെടാം

Related posts

Leave a Comment