സാഹിത്യോത്സവവുമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം പി റംഷാദ്

പൊന്നാനി : സാഹിത്യോത്സവുമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്, പെരുമ്പടപ്പ് ഡിവിഷൻ അംഗവും കെഎസ്‌യു സംസ്ഥാന സെക്രട്ടറിയുമായ പി റംഷാദ്. തന്റെ ബ്ലോക്ക് ഡിവിഷൻ പരിധിയിൽ എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ട് സാഹിത്യോത്സവം നടത്താനുള്ള ശ്രമത്തിലാണ് റംഷാദ്.ബ്ലോക്ക് പഞ്ചായത്ത് അംഗം ആയതു മുതൽ മനസ്സിലാഗ്രഹിച്ചതായിരുന്നു ചരിത്രമുറങ്ങുന്ന പെരുമ്പടപ്പിന്റെ സാംസ്കാരിക മാനങ്ങളെ തൊട്ടുണർത്തുന്ന ഒരു സാഹിത്യോത്സവമെന്നും ചെറുതെങ്കിലും മികവുറ്റതും പ്രതിഭാധനരുമായ സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരുൾപ്പെടുന്ന ഒരു നിരയാണ് പെരുമ്പടപ്പ് ലിറ്ററേച്ചർ ഫെസ്റ്റിന് വരാമെന്നേറ്റതെന്നും അദ്ദേഹം വീക്ഷണത്തോട് പറഞ്ഞു.ഡിസംബർ 17, 18 തിയ്യതികളിലായി വൈകുന്നേരം നാല് മണിക്ക് കെഎംഎം സ്കൂൾ പുത്തൻപളളിയിൽ വച്ചായിരിക്കും സാഹിത്യോത്സവം സംഘടിപ്പിക്കുക.

Related posts

Leave a Comment