Featured
വ്യക്തിപരമായ അഭിപ്രായങ്ങൾ പാർട്ടിയുടേതല്ല; കങ്കണയ്‌ക്കെതിരെ വീണ്ടും വിമർശനവുമായി ബിജെപി
ന്യൂഡൽഹി: പിൻവലിച്ച കർഷക നിയമങ്ങൾ തിരികെകൊണ്ടുവരണമെന്ന മാണ്ഡി എംപി കങ്കണ റണാവത്തിന്റെ പരാമർശത്തിനെതിരെ ബിജെപി. പാർട്ടിയുടെ പേരിൽ ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്താൻ കങ്കണയ്ക്ക് അധികാരമില്ലെന്നാണ് ബിജെപി നിലപാട്. കങ്കണയുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമാണെന്നും കർഷക നിയമത്തിൽ സർക്കാരിന്റെ കാഴ്ചപ്പാട് ഇത്തരത്തിലല്ലെന്നും ബിജെപി വക്താവ് സൗരവ് ഭാട്ടിയ പറഞ്ഞു.
‘സമൂഹമാധ്യമങ്ങളിൽ ബിജെപി എംപി കങ്കണ റണാവത് പിൻവലിച്ച കർഷക നിയമങ്ങളെ കുറിച്ച് നടത്തിയ പരാമർശം വ്യാപകമായി പ്രചരിക്കുകയാണ്. എംപി പറഞ്ഞത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണ്. ബിജെപിയുടെ പേരിൽ ഇത്തരം പരാമർശങ്ങൾ നടത്താൻ കങ്കണ റണാവത്തിന് അധികാരമില്ല. കർഷക നിയമങ്ങളിൽ ബിജെപിയുടെ നിലപാട് ഇതല്ല,’ ഭാട്ടിയ പറഞ്ഞു. ബിജെപി വക്താവിന്റെ പ്രതികരണത്തിന് പിന്നാലെ താൻ പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് കങ്കണ പറഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ ബിജെപിക്കും കങ്കണയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിരുന്നു.
Featured
രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്‌ത തിരുനെല്ലിയിൽ പ്രിയങ്ക ഗാന്ധി; ക്ഷേത്രദർശനം നടത്തി
വയനാട്: രാജീവ് ഗാന്ധിയുടെ ഓർമ്മകൾ ഉറങ്ങുന്ന തിരുനെല്ലിയിൽ എത്തി വയനാട്ടെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. പുരാതനമായ തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തി. അച്ഛനലിഞ്ഞ മണ്ണിൽ ഓർമകളിലേക്ക് പാദമൂന്നിയായിരുന്നു പ്രിയങ്ക ക്ഷേത്രത്തിൻ്റെ പടികൾ കയറിയത്. 1991ൽ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ക്ഷേത്രത്തിനടുത്തുള്ള പാപനാശിനി നദിയിലാണ് നിമജ്ജനം ചെയ്‌തത്. പ്രിയങ്ക ഗാന്ധിയുടെ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണമാണ് തിരുനെല്ലി ക്ഷേത്ര ദർശനത്തോടെ ആരംഭിച്ചത്. ക്ഷേത്രത്തിന് ചുറ്റും വലംവെച്ച പ്രിയങ്ക ഗാന്ധി വഴിപാടുകൾ നടത്തി. മേൽശാന്തി ഇ.എൻ കൃഷ്ണൻ നമ്പൂതിരി പ്രസാദം നൽകി. എക്സിക്യൂട്ടീവ് ഓഫീസർ കെ.വി നാരായണൻ നമ്പൂതിരി, മാനേജർ പി.കെ പ്രേമചന്ദ്രൻ, ട്രസ്റ്റി പ്രതിനിധി കൃതിക എന്നിവർ പ്രിയങ്ക ഗാന്ധിയെ സ്വീകരിച്ചു. 2019ൽ തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തിയായിരുന്നു രാഹുൽഗാന്ധി വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. അന്ന് മുണ്ടും നേര്യതുമണിഞ്ഞ് ക്ഷേത്രം സന്ദർശിച്ച രാഹുൽ ഗാന്ധി പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത പാപനാശിനി നദിയിൽ ചടങ്ങുകൾ നടത്തുകയും ചെയ്തിരുന്നു. ഗാന്ധി കുടുംബവുമായി അഭേദ്യമായ ബന്ധമുള്ള ക്ഷേത്രമാണ് തിരുനെല്ലി.
Featured
ഹനീഫ് തളിക്കുളത്തിന്റെ തട്ടാരകുന്നിനപ്പുറത്ത് പ്രകാശനം ചെയ്തു
ഷാർജ : പ്രവാസിയും, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനുമായ ഹനീഫ് തളിക്കുളത്തിന്റെ ‘തട്ടാരകുന്നിനപ്പുറത്ത്’ എന്ന പുസ്തകത്തിന്റെ പ്രകാശനം സാഹിത്യകാരൻ പി. കെ പോക്കർ നിർവഹിച്ചു എൽവിസ് ചുമ്മാർ പുസ്തകം ഏറ്റുവാങ്ങി. ഷാർജബുക്ക് ഫയറിലെ റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ചടങ്ങിൽ മുരളിമാഷ് മംഗലത്ത് പുസ്തകം പരിചയപ്പെടുത്തി. എം സി. എ നാസർ (മീഡിയ വൺ) മുഖ്യാതിഥി ആയി
കെഎംസിസി സീനിയർ നേതാവ് ടി. പി അബ്ബാസ് ഹാജി ജില്ല ഭാരവാഹികളായ ജമാൽ മനയത്ത്, ഗഫൂർ പട്ടിക്കര, ബഷീർ വരവൂർ, ആർവിഎം മുസ്തഫ, അഷ്‌റഫ് കൊടുങ്ങല്ലൂർ, അബു ഷമീർ, നൗഷാദ് ടാസ്, ബഷീർ പെരിഞ്ഞനം മുഹമ്മദ് വെട്ടുകാട് തൃശ്ശൂർ മണ്ഡലം പ്രസിഡന്റ് ഷമീർ പണിക്കത്ത്, സാഹിത്യകാരൻ അനസ് മാള തുടങ്ങിയവർ ആശംസകൾ നേർന്നു. പ്രസാധാകൻ ലിപി അക്ബർ എന്നിവർ ആശംസകൾ നേർന്നു
Cinema
നടൻ ഡല്‍ഹി ഗണേഷ് (80) അന്തരിച്ചു
ചെന്നൈ: തമിഴ് നടൻ ഡൽഹി ഗണേഷ് (80) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു. തിരുനെൽവേലി സ്വദേശിയാണ്. തമിഴ് സിനിമയിലൂടെ തിളങ്ങിയ ഗണേഷ് മലയാളത്തിലും ഹിന്ദിയിലും മറ്റു വിവിധ ഭാഷകളിലെ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 400ലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഗണേഷിന്റെ അവസാന ചിത്രം ഇന്ത്യൻ 2 ആണ്.
വ്യോമസേന ഉദ്യോഗസ്ഥനായിരുന്ന ഗണേശ് സിനിമയിൽ അഭിനയിക്കാനായി ജോലി ഉപേക്ഷിച്ചു. ഗണേശ് യഥാർത്ഥ പേര് ഡല്‍ഹി ഗണേശ് എന്ന് മാറ്റിയത് സംവിധായകൻ കെ ബാലചന്ദര്‍ ആണ്. ധ്രുവം, കാലാപാനി, ദേവാസുരം, കീര്‍ത്തിചക്ര, പോക്കിരിരാജ തുടങ്ങിയ നിരവധി മലയാള സിനിമകളിൽ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured3 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
-
News3 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login