Connect with us
48 birthday
top banner (1)

Ernakulam

എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാൾ തിരുവനന്തപുരം സ്വദേശിയെന്നു സൂചന

Avatar

Published

on

കൊച്ചി: ആലുവയിൽ മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാൾ തിരുവനന്തപുരം സ്വദേശിയെന്നു സൂചന. പ്രതിയെന്നു സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇയാളെ സംബന്ധിച്ചുള്ള സൂചന ലഭിച്ചത്. മൊബൈൽ ഫോൺ മോഷണം ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയായ ആളാണ് ഇയാളെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്

ഒട്ടേറെ കേസുകളിൽ പ്രതിയാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് വിവരം. പീഡനത്തിന് ഇരയായ കുട്ടിയും ദൃക്സാക്ഷിയും പ്രതിയുടെ ചിത്രം തിരിച്ചറിഞ്ഞിട്ടുണ്ട്. അലഞ്ഞു നടക്കുന്ന സ്വഭാവമുള്ള വ്യക്തിയാണ് ഇയാളെന്നും പറയുന്നു.

Advertisement
inner ad

ആലുവ ചാത്തൻപുറത്താണ് അതിഥി തൊഴിലാളികളുടെ മകളായ എട്ടു വയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായത്. ബിഹാർ സ്വദേശികളുടെ മകളെ ഉറക്കത്തിനിടെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണു പൊലീസ് വ്യക്തമാക്കുന്നത്. പുലർച്ചെ രണ്ടു മണിയോടെയാണു സംഭവം. നാട്ടുകാർ രക്ഷിച്ച കുട്ടി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

‘മുനമ്പം വഖഫ് ഭൂമിയല്ല, ഭിന്നിപ്പ് ഉണ്ടാക്കാൻ അനുവദിക്കില്ല’; വി.ഡി സതീശൻ

Published

on

കൊച്ചി: മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഡിഎഫ് സമരം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എറണാകുളത്ത് സംസ്ഥാനതല ഉദ്ഘാടനം നടക്കും. നിയമസഭയിൽ ആദ്യദിവസം തന്നെ പ്രമേയം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്ത് മിനിറ്റിൽ തീർക്കാവുന്ന പ്രശ്ന‌ം സർക്കാർ വലിച്ചുനീട്ടുകയാണെന്നും വി.ഡി സതീശൻ ആരോപിച്ചു.നിബന്ധനകൾ വെച്ചത് കൊണ്ട് ഭൂമി വഖഫല്ല. ഫറൂഖ് കോളേജ് വില വാങ്ങി എന്നതിനർത്ഥം വിറ്റ ഭൂമി ആണെന്നാണ്. ക്രയവിക്രയം നടന്നിട്ടുണ്ട്. ഭൂമി ജനങ്ങൾക്ക് പൂർണമായി അവകാശപ്പെട്ടതാണ്. കർണാടകയിൽ വഖഫുമായി ബന്ധപ്പെട്ട വിഷയത്തിൽ കർഷക ഭൂമിയെന്ന് തീരുമാനമെടുത്തത് കോൺഗ്രസാണ്. സമാന പ്രശ്നം ഇങ്ങനെയാണ് കർണാടകയിൽ കോൺഗ്രസ് സർക്കാർ പരിഹരിച്ചത്. പക്ഷെ, കേരളത്തിൽ പ്രശ്നം വലിച്ച് നീട്ടിക്കൊണ്ടുപോകുകയാണ്. വഖ്ഫ് ബില്ലിന് ശേഷം അടുത്തത് വരുന്നത് ചർച്ച് ബില്ലാണ്. വഖ്ഫ് ബിൽ പാസായാൽ ഇവിടത്തെ പാവങ്ങൾക്ക് ഭൂമി കിട്ടില്ല. അതും ഇതും ബന്ധിപ്പിക്കാൻ പലരും ശ്രമിക്കുകയാണെന്നും അതുമായി ബന്ധമില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.ജുഡിഷ്യൽ കമ്മീഷൻ വേഗത്തിൽ റിപ്പോർട്ട് നൽകണം. പ്രതിപക്ഷം കത്ത് നൽകിയ ശേഷമാണ് സർക്കാർ ഉന്നതതല യോഗം വിളിച്ചത്. മുനമ്പത്തുകാരുടെ പ്രശ്നം പരിഹരിക്കാൻ സർക്കാർ സ്വീകരിക്കുന്ന നിലപാടിന് ഒപ്പം നിൽക്കും. അതിൽ രാഷ്ട്രീയം കലർത്തില്ല. ഒരുമിച്ച് പ്രശ്‌നം പരിഹരിക്കാം. വിദ്വേഷം സൃഷ്ടിക്കുകയാണ് പലരും. ക്രൈസ്ത‌വ-മുസ്‌ലിം പ്രശ്‌നമാക്കാൻ പലരും ശ്രമിക്കുന്നുണ്ട്. അതിന് കുടപിടിച്ച് കൊടുക്കരുത്. മുനമ്പത്തുകാരുടെ ആവശ്യത്തിന് കേരളത്തിലെ എല്ലാ മുസ്ലിം സംഘടനകളും പിന്തുണ നൽകി. ഇതിൽ അഭിമാനം തോന്നുന്നു. മുനമ്പത്തുകാർക്ക് വേണ്ടി എല്ലാവരും ഒരുമിച്ചാണെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.

Continue Reading

Ernakulam

വൈദ്യുതി ബോർഡിൽ കെടുകാര്യസ്ഥത, ദോഷഫലം അനുഭവിക്കുന്നത് സാധാരണക്കാരെന്ന്; വി.ഡി. സതീശൻ

Published

on

കൊച്ചി: വൈദ്യുതി ബോർഡിലെ കെടുകാര്യസ്ഥതയുടെ ദോഷഫലം അനുഭവിക്കുന്നത് സാധാരണക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് വൈദ്യുതി ബോർഡിനെ ലാഭത്തിലാക്കി കടം കുറച്ചുകൊണ്ടുവന്നു. 2016-ൽ അധികാരത്തിൽ നിന്നും ഇറങ്ങുമ്പോൾ വൈദ്യുതി ബോർഡിൻ്റെ അതുവരെയുള്ള കടം 1083 കോടി രൂപയായിരുന്നു. ഇപ്പോൾ അത് 45,000 കോടിയായി. കെടുകാര്യസ്ഥതയാണ് വൈദ്യുതി ബോർഡിൽ നടക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോൾ മൂന്നാമത്തെ തവണ ചാർജ് കൂട്ടാനാണ് വൈദ്യുതി ബോർഡ് തീരുമാനിച്ചിരിക്കുന്നത്. കയ്യിൽ പണമില്ലാത്ത സർക്കാരാണ് അനർഹരമായവർക്ക് പെൻഷൻ നൽകുന്നത്. അനർഹർ പെൻഷൻ വാങ്ങുന്നുണ്ടെന്ന് സിഎജി ചൂണ്ടിക്കാട്ടിയിട്ടും രണ്ടു വർഷമായി ഈ സർക്കാർ എവിടെയായിരുന്നു. ശമ്പളം കൈപ്പറ്റുന്നതിനൊപ്പം സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നത് ഗുരുതരകുറ്റകൃത്യമാണ്. അത്തരക്കാരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. തട്ടിപ്പ് കാട്ടിയവരുടെ പേരുകൾ പുറത്തു വിടണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും സർക്കാർ എന്തുകൊണ്ട് വൈകുന്നു എന്നും സതീശൻ ചോദിച്ചു.

Advertisement
inner ad

സിപിഎം തകർച്ചയിലേക്കാണ് പോകുന്നത്. സിപിഐഎമ്മിൽ നടക്കുന്ന കാര്യങ്ങൾ ഞങ്ങൾ ഗൗരവമായി നിരീക്ഷിക്കുന്നുണ്ടെന്നും സിപിഐഎമ്മിനെ ജീർണത ബാധിച്ചിരിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കേരള കോൺഗ്രസ് മാണി വിഭാഗവുമായി യുഡിഎഫ് ഒരു ചർച്ചയും നടത്തിയിട്ടില്ല. എൽഡിഎഫിൽ നിൽക്കുന്ന ജോസ് കെ. മാണിയുടെ വിശ്വാസ്യത ചോദ്യ ചെയ്യേണ്ട ആവശ്യം ഞങ്ങൾക്കില്ല. വാർത്തായ്ക്ക് പിന്നിൽ ഞങ്ങളല്ല. അപ്പുറത്ത് നിൽക്കുന്ന ഒരാളുടെ വിശ്വാസ്യത തകർക്കുന്ന പ്രചരണം ഞങ്ങൾ നടത്തില്ല. ചർച്ച നടത്തേണ്ട ഒരു രാഷ്ട്രീയ സാഹചര്യം ഉണ്ടായാൽ അപ്പോൾ ആലോചിക്കാമെന്നും ഇപ്പോൾ അത്തരമൊരു സാഹചര്യമില്ലെന്ന അദ്ദേഹം വ്യക്തമാക്കി.

അതേസമയം സിപിഎം നേതാവ് ജി. സുധാകരനുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നടത്തിയ കൂടിക്കാഴ്ച‌ വ്യക്തിപരമായ സന്ദർശനമെന്നും വി.ഡി. വ്യക്തമാക്കി. കെ.സി. വേണുഗോപാലിനും ജി. സുധാകരനും തമ്മിൽ വ്യക്തിപരമായ അടുപ്പമുണ്ട്. അതിനപ്പുറത്തേക്കൊന്നും അതിൽ പോകേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘മന്ത്രിമാരിൽ ഞാൻ വിമർശിക്കാത്ത ഒരാളായിരുന്നു അദ്ദേഹം. മന്ത്രിയായിരുന്നപ്പോൾ നീതിപൂർവ്വമായിട്ടാണ് പെരുമാറിയത്. ഒരുകാലത്തും അദ്ദേഹത്തെ പോലെ നീതിപൂർവ്വമായി പൊതുമരാമത്ത് മന്ത്രിമാർ പെരുമാറിയിട്ടില്ല. അദ്ദേഹത്തോട് ഞങ്ങൾക്ക് എല്ലാവർക്കും പ്രത്യേക ആദരവും സ്നേഹവും ബഹുമാനവുമുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന്റെ്റെ അസ്‌തിത്വത്തെയോ പാർട്ടിയോടുള്ള കൂറിനേയോ ചോദ്യംചെയ്യില്ല’, സതീശൻ പറഞ്ഞു.

Advertisement
inner ad
Continue Reading

Ernakulam

സയൻസ്, കൊമേഴ്സ് കരിയർ സ്വപ്നങ്ങൾക്ക് പാത തെളിച്ച് അൻവർ സാദത്ത് എംഎൽഎയുടെ കരിയർ കേഡറ്റ് പദ്ധതി

Published

on

ആലുവ: ആലുവ നിയോജകമണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ അലൈവ്ന്റെ ഭാഗമായുള്ള സയൻസ്, കൊമേഴ്സ് കരിയർ കേഡറ്റ്സ് ആലുവ ഗവർമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് 2024 നവംബർ 30 രാവിലെ 11 മണിക്ക് അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ അദ്ധ്യപകരുടെയും മാതാപിതാക്കളുടെയും ആത്മാർത്ഥമായ പിന്തുണ ഈ പദ്ധതിക്ക് വലിയ കരുത്താണ് നൽകുന്നതെന്നും, ഇത്തരത്തിലുള്ള പദ്ധതികൾ വഴി വിദ്യാർത്ഥികൾക്ക് തങ്ങളുടെ അഭിരുചികളെ അടിസ്ഥാനമാക്കി ഭാവിയിൽ ഉയർച്ചകൾ കൈവരിക്കാൻ വഴിയൊരുക്കുമെന്നും, ഉന്നത ലക്ഷ്യങ്ങളിലേക്ക് വിദ്യാർത്ഥികളെ അലൈവ് പദ്ധതിയിലൂടെ ഉയർത്തുമെന്നും അൻവർ സാദത്ത് എംഎൽഎ പറഞ്ഞു. സയൻസ് കോമേഴ്സ് ഹയർസെക്കൻഡറി വിദ്യാലയങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഞ്ചു വീതം കുട്ടികളാണ് കരിയർ കേഡറ്റ് പ്രോഗ്രാമിൽ പങ്കെടുത്തത്. സയൻസ് കോമേഴ്സ് കേഡറ്റ്കളായി 240 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.

സയൻസ് കേഡറ്റ് വർക്ക്ഷോപ്പിൽ അതിന്റെ പ്രായോഗിക അവസരങ്ങളെക്കുറിച്ച് ഡോ. മനു (ഹെഡ് ഓഫ് ഫിസിക്സ്, യൂണിയൻ ക്രിസ്ത്യൻ കോളേജ്),സഫയർ ഫ്യൂച്ചർ അക്കാഡമിയുടെ സി.ഇ.ഒ. പി. സുരേഷ് കുമാർ എന്നിവർ വിശദീകരിക്കുകയും കൂടാതെ ശാസ്ത്രീയ മേഖലകളിൽ നിന്നും തങ്ങളുടെ വ്യക്തിഗത അനുഭവങ്ങൾ പങ്കുവച്ച് വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു.

Advertisement
inner ad

കൊമേഴ്സ് വിദ്യാർത്ഥികൾക്ക് സംരംഭകത്വവും സാമ്പത്തികവും ആയ കാര്യങ്ങളെക്കുറിച്ചും, ബിസിനസ് മേഖലകളിലെ തൊഴിൽ അവസരങ്ങളെക്കുറിച്ചും വിശദീകരിക്കാനായി ഡോ. രാജി (ഹെഡ് ഓഫ് കൊമേഴ്സ്, സെന്റ് സേവിയേഴ്‌സ് കോളേജ്), ട്രിപ്പിൾ ഐ അക്കാഡമിയിൽ നിന്നുള്ള ചാർട്ടേഡ് അക്കൗണ്ടന്റുമാരായ ആസിഫ്, പ്രണവ് എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു. സോഷ്യൽ എൻജിനീയറിങ് വി ക്യാൻ സോഷ്യൽ ഇന്നോവേഴ്സിന്റെ സഹകരണത്തോടെയാണ് മണ്ഡലത്തിലെ പദ്ധതികൾ നടപ്പിലാക്കുന്നത്. പ്രൊജക്റ്റ് കോർഡിനേറ്റർ ഐറിൻ ജോയ്, വി ക്യാൻ സോഷ്യൽ ഇന്നവേറ്റേഴ്സ് കോ ഫൗണ്ടർ ഷാർജറ്റ് കെ വി എന്നിവരും ചടങ്ങിൽ സംസാരിച്ചു.

Advertisement
inner ad
Continue Reading

Featured