കരാട്ടെ,യോഗ ക്ലാസുകളുടെ മറവില്‍ പീഡനം

മരട്: കരാട്ടെ, യോഗ ക്ലാസുകളുടെ മറവില്‍ പീഡനം നടത്തിയെന്ന പരാതിയില്‍ യുവാവ്​ പൊലീസ്​ പിടിയില്‍.നിരവത്ത് റോഡില്‍ ബോധി ധര്‍മ്മ സ്കൂള്‍ ഓഫ് ആര്‍ട്സ് എന്ന സ്ഥാപനത്തിന്‍റെ ഉടമസ്ഥനായ മലപ്പുറം പൊന്നാനി സ്വദേശി രഞ്ജിത്ത് (39) ആണ് പീഡനക്കേസില്‍ മരട് പൊലീസിന്‍റെ പിടിയിലായത്.
പ്രതി തന്‍റെ സ്ഥാപനത്തില്‍ കരാട്ടെ പഠനത്തിനായി വന്ന തിരുവനന്തപുരം സ്വദേശിനിയെയാണ് പീഢനത്തിന് ഇരയാക്കിയത്. പ്രതി മൂന്ന്​ വര്‍ഷമായി മരടില്‍ കെട്ടിടം വാടകയ്ക്ക് എടുത്ത് സ്ഥാപനം നടത്തി വരികയായിരുന്നു. സ്ത്രീകളും പുരുഷന്‍മാരുമായി ധാരാളം പേര്‍ കരാട്ടെ, യോഗ തുടങ്ങിയവ പരിശീലിക്കുന്നതിനായി ഈ സ്ഥാപനത്തില്‍ എത്തിയിരുന്നു.

ഒറ്റക്ക്​ വരുന്ന സ്ത്രീകളെ വശീകരിക്കുന്നതിനായി അതിരാവിലേയും വൈകീട്ടും പ്രത്യേകം ക്ലാസുകള്‍ നല്‍കുന്നതാണ് പ്രതിയുടെ രീതി. ലൈംഗീക ചൂഷണം ചെയ്യുന്നതിന് വേണ്ടി അതിരാവിലെ മറ്റാരും വരാത്ത സമയത്താണ് യുവതിക്ക് പരിശീലന സമയം ക്രമീകരിച്ചിരുന്നത്. പ്രതി ഇതേ രീതിയില്‍ തമിഴ്നാട് സ്വദേശിനിയെ ലൈഗിംക ചൂഷണത്തിന് ഇരയാക്കിയ സംഭവത്തിന് മരട് പോലീസ് റിമാന്‍ഡ്​ ചെയ്തിരുന്നു. നിരവധി സത്രീകളെ ഇയാള്‍ ഇതേ രീതിയില്‍ ചൂഷണം ചെയ്തതായി വിവരം ലഭിച്ചിട്ടുണ്ട്.

പ്രതി സംഭവത്തിന് ശേഷം നാട്ടിലേക്ക്​ പോയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് മരട് പോലീസ് പൊന്നാനിയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്​ ചെയ്തു.

Related posts

Leave a Comment