പിണറായി ഭരണത്തിൽ പീഡനങ്ങൾ തുടർക്കഥയാവുന്നു ; കൊ​ണ്ടോ​ട്ടി പീഡനശ്രമത്തിൽ പതിനഞ്ചുകാരൻ പിടിയിൽ

മലപ്പുറം: കൊണ്ടോട്ടി കൊട്ടൂക്കരയിൽ കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പെൺകുട്ടിയുടെ നാട്ടുകാരനായ പതിനഞ്ച് വയസുകാരനാണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയെ കണ്ടാൽ തിരിച്ചറിയുമെന്ന് പെൺകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് പഠനാവശ്യത്തിനായി പുറത്ത് പോയ പെൺകുട്ടിയെ ആളൊഴിഞ്ഞ വയലോരത്ത് കാത്തുനിന്ന് പ്രതി കീഴ്പ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടിയെ മുഖത്ത് കല്ലുകൊണ്ടിടിച്ചു പരിക്കേല്പ്പിച്ചു. കുതറിമാറിയ പെൺകുട്ടി തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.

ദേഹത്താകെ മണ്ണ് പറ്റിയിരുന്നതായും കൈകൾ കെട്ടുകയും ഷാൾ പെൺകുട്ടിയുടെ വായ്ക്കുള്ളിൽ കുത്തിക്കയറ്റിയിരുന്നവെന്നും ദൃക്ഷസാക്ഷികൾ പറഞ്ഞു. വെളുത്ത്‍ തടിച്ച്‌ മീശയും താടിയും ഇല്ലാത്ത ആളാണ് പ്രതിയെന്ന് പെണ്കുട്ടി പറഞ്ഞു. പ്രതിയെ പെണ്കുട്ടി മുമ്പ് കണ്ടിട്ടുണ്ടെന്നും അവർ വ്യക്തമാക്കിയിരുന്നു. പരിസരങ്ങളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ ഉൾപ്പടെയുളള വിവരങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു.

Related posts

Leave a Comment