സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടേയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബര്‍ നാലിന് തുറക്കാന്‍ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടേയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും നിബന്ധനകള്‍ക്ക് വിധേയമായി ഒക്ടോബര്‍ 4 മുതല്‍ തുറക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവിറക്കി.കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകണം ക്ലാസുകള്‍ പ്രവര്‍ത്തിക്കേണ്ടെതെന്നും നിബന്ധനകള്‍പാലിക്കുന്നുണ്ടെന്ന് സ്ഥാപന അധികാരികള്‍ ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

അടുത്തമാസം നാല് മുതല്‍ അഞ്ച്, ആറ് സെമസ്റ്റര്‍ ബിരുദ ക്ലാസുകളും മൂന്ന്, നാല് സെമസ്റ്റര്‍ പിജി ക്ലാസുകളും പ്രവര്‍ത്തിക്കാം. പിജി ക്ലാസുകള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടും ബിരുദ ക്ലാസുകള്‍ 50 ശതമാനം വിദ്യാര്‍ത്ഥികളെ ഒരു ബാച്ച്‌ ആയി പരിഗണിച്ച്‌ ഇടവിട്ടുള്ള ദിവസങ്ങളിലോ ആവശ്യത്തിന് സ്ഥലമുള്ള ഇടങ്ങളില്‍ പ്രത്യേക ബാച്ചുകളായി ദിവസേനയോ നടത്താവുന്നതാണ്.സയന്‍സ് വിഷയങ്ങളില്‍ പ്രാക്റ്റിക്കല്‍ ക്ലാസുകള്‍ക്കും പ്രാധാന്യം നല്‍കാം. ക്ലാസ്സുകളുടെ സമയം കോളേജുകള്‍ക് തീരുമാനിക്കാം.

Related posts

Leave a Comment