പെരിയ ഇരട്ട കൊലപാതക കേസിലെ പ്രതികള്‍ക്ക് വിരുന്ന് സൽക്കാരം ; ഫോട്ടോ വൈറലാവുന്നു

കാസര്‍കോട്: കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാല്‍, കൃപേഷ് എന്നിവരെ മൃഗീയമായി കൊലപ്പെടുത്തിയ സി പി എം ക്രിമിനല്‍ സംഘത്തിന് നല്‍കിയ വിരുന്ന് സല്‍ക്കാര ഫോട്ടോകള്‍ വൈറലാവുന്നു. സി പി എം നേതാവിന്റെ വീട്ടില്‍ സംഭവ ദിവസം നല്‍കിയ വിരുന്ന് സല്‍ക്കാരത്തിന്റെ ഫോട്ടോകളാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പ്രചരിപ്പിക്കുന്നത്.കേസിലെ അഞ്ചാം പ്രതി ഗിജിന്റെ പിതാവ് ശാസ്ത ഗംഗാധരന്റെ വീട്ടിലാണ് വിരുന്ന് സല്‍ക്കാരം നല്‍കിയത്.ശാസ്ത ഗംഗാധരന്റെ വീടിന്റെ 20 മീറ്ററിനടുത്ത് വച്ചാണ് മൃഗീയമായി കൊലപ്പെടുത്തിയത്.

പെരിയ ഇരട്ട കൊലപാതക കേസിലെ പ്രതികൾ വിരുന്ന് സൽക്കാരത്തിൽ

റെജി വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പില്‍ നിന്ന് അഞ്ച് ഇരുമ്പ് പൈപ്പുകള്‍ സംഘടിപ്പിച്ച് അടിച്ചുവീഴ്ത്തിയ ശേഷം വെട്ടി നുറുക്കുകയായിരുന്നു.ഇത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് തയ്യാറാക്കിയ കുറ്റപത്രത്തില്‍ ശാസ്ത ഗംഗാധരന്റെ മൊഴിയില്‍ ഇങ്ങനെ പറയുന്നു.: കേസിലെ ഒന്നാം പ്രതി പീതാംബരനും ഞാനും വ്യക്തിവിരോധത്തിലാണ് എന്റെ മകനെ ബോധപൂര്‍വ്വം ഒന്നാം പ്രതി കൊലപാതകസംഘത്തോടൊപ്പം ചേര്‍ത്തതാണ് എന്നാല്‍ വ്യക്തിവിരോധം എന്നത് കെട്ടിച്ചമച്ചതാണെന്നും, ശാസ്ത ഗംഗാധരന്റെ വീട്ടില്‍ നല്‍കിയ വിരുന്നില്‍ പീതാംബരനും ഉണ്ടായിരുന്നുവെന്നും വ്യക്തമാണ്. ക്വാറി ഉടമയും ഈ കൊലപാതക കേസില്‍ അന്വേഷണ ഏജന്‍സികള്‍ ഏത് സമയത്തും ചോദ്യം ചെയ്യാനും, അറസ്റ്റ് ചെയ്യാനും സാധ്യതയുള്ള വല്‍സ രാജാണ് പണം ചിലവാക്കിയതെന്നും അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട് കേസില്‍ സിബിഐ അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ സി പി എം പ്രവര്‍ത്തകര്‍ തന്നെ കൊലപാതക കഥകള്‍ വിളിച്ചു പറയുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്. വരും ദിനങ്ങളില്‍ സി പി എം നേതാക്കളടക്കം നിരവധി പേരെ അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കും. ചിലരുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. സംശയത്തിലുള്ള നിരവധി പേരെ സിബിഐ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അതിനിടെ കേസിലെ ഒന്നുമുതല്‍ മൂന്നു വരെ പ്രതികളുടെ ഭാര്യമാര്‍ക്ക് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിയമനം നല്‍കിയതിന് പിന്നാലെ കോടിയേരിയുടെയും, കെ ടി ജലീലിന്റെയും പി എ യാ യി രു ന്ന സി പി എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയം ഗവും പുല്ലൂര്‍-പെരിയ പഞ്ചായത്തിന്റെ ചുമതലക്കാരനുമായ അതിയാമ്പൂരിലെ എം രാഘവന്റെ നേതൃത്വത്തില്‍ ഭക്ഷണ കിറ്റുകള്‍ നല്‍കിയതും വിവാദമായിട്ടുണ്ട്. കേസിലെ പ്രതികളെ സംരക്ഷിക്കില്ലെന്ന് ആവര്‍ത്തിക്കുന്ന സി പി എം നേതാക്കള്‍ കേസ് അട്ടിമറിക്കാന്‍ കോടികള്‍ ഖജനാവില്‍ നിന്ന് ചില വഴിച്ചതും ഇപ്പോള്‍ ആശ്രിതരെനെഞ്ചോട് ചേര്‍ക്കുന്നതും സി പി എമ്മിനകത്ത് തന്നെ ചര്‍ച്ചാ വിഷയമാണ്.

Related posts

Leave a Comment