പെരിയ ഇരട്ട കൊലപാതകം ; കണ്ണൂരിലെ സിപിഎം നേതാക്കൾക്കും പങ്ക്, അന്വേഷണം വ്യാപിപ്പിക്കണം : കെ സുധാകരൻ

കണ്ണൂർ : പെരിയ ഇരട്ടക്കൊലപാതകത്തിൽ കണ്ണൂർ സിപിഎമ്മിലേക്ക് അന്വേഷണം എത്തിച്ചേരുമെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി. പെരിയ കേസ് അന്വേണം പുരോഗമിക്കുന്നതിൽ സന്തോഷമുണ്ട്. കേസ് ഇനിയും ഉയരങ്ങളിലേക്ക് പോകാനുണ്ട്. പെരിയ കേസിൽ കൂടുതൽ പേർ പ്രതികളാവാനുണ്ടെന്നും കെ സുധാകരൻ എംപി കണ്ണൂരിൽ പറഞ്ഞു. ശാസ്താ മധുവിൻറെ വാഹനമാണ് കൊല നടത്താൻ ഉപയോഗിച്ചത്. അയാളാണ് സൂത്രധാരൻ. ഇനിയും കൂടുതൽ പ്രതികൾ ഉണ്ട്. കണ്ണൂരുമായി കൊലപാതകത്തിന് ബന്ധമുണ്ട്. കൊല്ലാനും കൊല്ലിക്കാനുമുള്ള എല്ലാ സഹായവും ചെയ്തവർ കണ്ണൂരിലുണ്ട്.

കണ്ണൂരിലെ സിപിഎം നേതാക്കൾക്കും കൊലപാതകത്തിൽ പങ്കുണ്ട്. അന്വേഷണം കണ്ണൂരിലേക്ക് വ്യാപിപ്പിക്കണമെന്നും കെ സുധാകരൻ എംപി പറഞ്ഞു. നിയമ പോരാട്ടത്തിലൂടെയാണ് സിബിഐ അന്വേഷണം എന്ന ആവശ്യം നേടി എടുത്തത്. കേരളത്തിലെ സിപിഎമ്മിൻ്റെ ബി ടീമാണ് ബിജെപിയെന്നും കെ സുധാകരൻ എംപി കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Related posts

Leave a Comment