Connect with us
48 birthday
top banner (1)

News

പെരിയ ഇരട്ടക്കൊലപാതക കേസ്:രണ്ട് പ്രതികള്‍ പരോളിന് അപേക്ഷ നല്‍കി

Avatar

Published

on

പെരിയ ഇരട്ടക്കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികള്‍ പരോളിന് അപേക്ഷ നല്‍കി.എട്ടാം പ്രതി എ സുബീഷ്, 15-ാം പ്രതി സുരേന്ദ്രന്‍ എന്നിവരാണ് അപേക്ഷ നല്‍കിയത്. ഇവരുടെ അപേക്ഷയില്‍ ജയില്‍ വകുപ്പ് പൊലീസ് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്.വിധി വന്ന് ഒന്നര മാസം തികയും മുന്‍പാണ് പ്രതികള്‍ക്ക് പരോള്‍ നല്‍കാന്‍ നീക്കം നടക്കുന്നതെന്നാണ് വിമര്‍ശനം ഉയരുന്നത്.എന്നാല്‍ നിയമപരമായി പ്രതികള്‍ പരോളിന് അര്‍ഹരെന്നാണ് കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് വ്യക്തമാക്കുന്നത്.റിമാന്‍ഡ് കാലയളവ് ഉള്‍പ്പെടെ പ്രതികള്‍ രണ്ട് വര്‍ഷം തടവ് പൂര്‍ത്തിയായെന്നാണ് സൂപ്രണ്ട് വിശദീകരിക്കുന്നത്.

Advertisement
inner ad

ജനുവരി 3നാണ് 10 പ്രതികളെ എറണാകുളം സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് പ്രതികളുള്ളത്.വിധി വന്ന് ഒരു മാസം തികയുന്നതിന് മുമ്പാണ് പ്രതികള്‍ പരോളിന് അപേക്ഷ നല്‍കിയിരിക്കുന്നത്.ജനുവരി 21ന് സുഭീഷും ജനുവരി 22ന് സുരേന്ദ്രനും പരോള്‍ അപേക്ഷ നല്‍കി.നേരത്തെ ജയിലിലെത്തിച്ച പ്രതികളെ പി ജയരാജന്‍ അടക്കമുള്ള സിപിഐഎം നേതാക്കള്‍ ജയിലില്‍ സന്ദര്‍ശിച്ചത് വിവാദമായിരുന്നു.ശിക്ഷാവിധിക്ക് പിന്നാലെ ജയിലില്‍ എത്തിയ പ്രതികളെ സ്വീകരിക്കാന്‍ സിപിഐഎം പ്രവര്‍ത്തകര്‍ ജയിലിന് മുന്നില്‍ എത്തിയിരുന്നു.

Advertisement
inner ad

News

പ്രിയദർശിനി പബ്ലിക്കേഷൻസ് “കേരള കൾച്ചർ” ഇന്ന് .

Published

on

റിയാദ് : കെപിസിസിയുടെ പബ്ലിക്കേഷൻ വിഭാഗമായ പ്രിയദർശനി പബ്ലിക്കേഷൻസിന്റെ സൗദി ചാപ്റ്റർ സംഘടിപ്പിക്കുന്ന “കേരള കൾച്ചർ” സാംസ്കാരിക സായാഹ്നം ഇന്ന് (വ്യാഴം) വൈകീട്ട് 9 മണിക്ക് റിയാദ് ബത്ഹ ഡി-പാലസ് ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്ത കുറിപ്പിൽ അറിയിച്ചു.

ആഗോളതലത്തിൽ മാറിവരുന്ന സാസ്കാരിക മാറ്റം കേരളം എങ്ങനെ സ്വീകരിക്കുന്നു എന്നതുൾപ്പടെയുള്ള സാമൂഹ്യ വിഷയങ്ങൾ ചർച്ച ചെയുന്ന പരിപാടി കെപിസിസി ജനറൽ സെക്രട്ടറി പി എ സലിം ഉദ്‌ഘാടനം ചെയ്യും.

Advertisement
inner ad

കെപിസിസി ജനറൽ സെക്രട്ടറിയും സാംസ്‌കാരിക പ്രവർത്തകനുമായ ആര്യാടൻ ഷൗക്കത്ത് മുഖ്യപ്രഭാഷണം നടത്തും.

റിയാദിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യങ്ങൾ പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുത്ത് സാമൂഹ്യ ദൗത്യത്തിൽ പങ്കാളികളാകണമെന്ന് സംഘാടകർ അറിയിച്ചു.

Advertisement
inner ad
Continue Reading

News

സഹജീവി സ്നേഹം വിശ്വാസത്തിന്റെ ഭാഗം. ഹുസൈൻ സഖാഫി ചുള്ളിക്കോട്

Published

on

റിയാദ് : മനുഷ്യനടക്കമുള്ള എല്ലാ സഹജീവികളോടും സ്നേഹവും കരുതലും വേണമെന്നും അത് വഴി മാത്രമേ വിശ്വാസം പൂർണ്ണമാകുകയുള്ളു എന്ന് കേരള ഹജ്ജ് കമ്മറ്റി ചെയർമാനും ജാമിഅ മർകസ് വൈസ് ചാൻസലറുമായ ഹുസൈൻ സഖാഫി ചുള്ളിക്കോട്.

ജീവ കാരുണ്യ മേഖലകളിൽ ഐ സി എഫ് ചെയ്യുന്ന സേവനങ്ങൾ മാതൃകാപരമാണെന്നും ഇത്തരം സേവന പ്രവർത്തനങ്ങൾക്കു പൊതുസമൂഹത്തിന്റെ പിന്തുണ വേണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു . ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) റിയാദ് റിജിനൽ കമ്മറ്റി സംഘടിപ്പിച്ച ഇഫ്താറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement
inner ad

റിയാദിലെ മാധ്യമ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ ഉള്ളവർക്കൊപ്പം ‘ഇഫ്താർ റ്റുഗെതർ’ എന്ന പേരിൽ ഡി പാലസ് ഹോട്ടലിൽ ഐ സി എഫ് സംഘടിപ്പിച്ച ഇഫ്താർ പരിപാടിയിൽ ഹുസൈൻ സഖാഫിക്ക് സ്നേഹോപഹാരം കൈമാറി.

ഐ സി എഫ് റിയാദ് റിജിനൽ പ്രെസിഡന്റ് മുഹമ്മദ് കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു ഡോ: തമ്പി,വി ജെ നസ്രുദീൻ ,ശുഹൈബ് പനങ്ങര,രഘുനാഥ് പറശിനിക്കടവ് , സജീർ ഫൈസി എന്നിവർ പ്രസംഗിച്ചു.

ഡോ:അബ്ദുൽ അസീസ്‌ തയ്യാറാക്കിയ മയക്കു മരുന്ന് വിരുദ്ധ ട്രൈനിംഗ്‌ ലഘുലേഖ ഡോ: തമ്പി ഹുസൈൻ സഖാഫിക്ക് കൈമാറി. ഐ സി എഫ് റിയാദ് ജനറൽ സെക്രട്ടറി ഇബ്രാഹിം കരീം സ്വാഗതവും മീഡിയ സെക്രട്ടറി അബ്ദുൽ ഖാദർ പള്ളിപറമ്പ നന്ദിയും പറഞ്ഞു.

നജീബ് കൊച്ചു കലുങ്ക്, ഷംനാദ് കരുനാഗപ്പള്ളി, സുലൈമാൻ ഊരകം, ഷമീർ കൂന്നുമ്മൽ, ഫൈസൽ കൊണ്ടോട്ടി,ഡോ: തസ്‌ലിം ആരിഫ്, ഡോ: ശാക്കിർ അഹമ്മദ്, ഷമീർ ഫ്ലക്‌സി, ഹനീഫ് ഗ്ലോബൽ, ഷിഹാബ്‌ കൊട്ടുകാട്‌, ഉമർ പന്നിയൂർ, ലുഖ്‌മാൻ പഴുർ, അഷ്‌റഫ് അലി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു

Advertisement
inner ad
Continue Reading

News

“ഡ്രഗ്സ് വേണ്ട, ലൈഫ് മതി” : ലഹരിക്കെതിരെ ക്യാമ്പയിന് തുടക്കം കുറിച്ച് റിയാദ് ഒഐസിസി

Published

on

റിയാദ്: ലഹരിയെന്ന മഹാ വിപത്തിനെതിരെ റിയാദ് ഒഐസിസി റീജിണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “ഡ്രഗ്സ് വേണ്ട, ലൈഫ് മതി” എന്ന ആശയവുമായി ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി. പരിപാടിയുടെ ഭാഗമായി റിയാദ് ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഭഗവാൻ സഹായി മീന ക്യാൻവാസിൽ ഒപ്പ് രേഖപ്പെടുത്തി കൊണ്ട് ക്യാമ്പയിന് തുടക്കം കുറിച്ചു. തുടർന്ന് പരിപാടിയിൽ പങ്കെടുത്ത ആയിരങ്ങൾ ഒപ്പ് രേഖപ്പെടുത്തി കാമ്പയിന്റെ ഭാഗമായി. ചടങ്ങിൽ ഗ്ലോബൽ കമ്മിറ്റി അംഗം നൗഫൽ പാലക്കാടൻ ലഹരി വിരുദ്ധ പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.

നമ്മുടെ നാടിനെ അരാജകത്തിലേക്ക് കൊണ്ട് പോകുന്ന ലഹരിയെന്ന മഹാ ദുരന്തത്തിൽ നിന്നും നമ്മുടെ നാടിനെയും നാട്ടുകാരെയും സംരക്ഷിക്കുക എന്ന ഭൗത്യവുമായി പ്രവാസികളായ നമുക്കും പലതും ചെയ്യാൻ സാധിക്കുമെന്നും, അതിന്റെ ഭാഗമായി വിത്യസ്ഥ ആശയങ്ങളുമായി റിയാദ് ഒഐസിസി മാസങ്ങളോളം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾക്ക് തുടക്കം കുറിക്കുകയാണന്നും, ഇതിനായി പൊതു സമൂഹത്തിന്റെ എല്ലാവിധ പിന്തുണയും സഹകരണവും ഉണ്ടാവണമെന്ന് റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര ആവശ്യപ്പെട്ടു.

ചടങ്ങിൽ വിവിധ രാഷ്ട്രീയ സാമൂഹിക സംസ്കാരിക സംഘടനാ പ്രതിനിധികൾ പങ്കാളികളായി. റിയാദ് ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഭഗവാൻ സഹായ് മീന, ഐ.ജെ.എഫ് എഫ് സൗദി പ്രസിഡന്റ് ഡോ.മുഹമ്മദ് അശ്റഫ്, പുഷ്പരാജ് ( ഇന്ത്യൻ എംബസി ) ഡോ: കെ ആർ ജയചന്ദ്രൻ (വിദ്യാഭ്യാസ വിദഗ്ധൻ ) സംഗീത അനൂപ് (ഡ്യൂൺസ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൾ),സുധീർ കുമ്മിൾ (നവോദയ), നാസർ കാരക്കുന്ന് (കേളി ), ജോസഫ് അതിരുങ്കൽ (എഴുത്തുകാരൻ ), നിബു വർഗീസ് (റിഫ), മൈമൂന ടീച്ചർ (ഇന്ത്യൻ എംബസി സ്കൂൾ ), സംരംഭൻ ഡേവിഡ് ലുക്ക്, ഒഐസിസി ഭാരവാഹികളായ ഫൈസൽ ബാഹസ്സൻ, കുഞ്ഞി കുമ്പള, അബ്ദുള്ള വല്ലാഞ്ചിറ, നവാസ് വെള്ളിമാട്കുന്ന്, രഘുനാഥ് പറശ്ശിനിക്കടവ്, മജീദ് ചിങ്ങോലി, ശിഹാബ് കൊട്ടുകാട്, റഷീദ് കൊളത്തറ, റസാഖ് പൂക്കോട്ടുപാടം, യഹിയ കൊടുങ്ങല്ലൂർ, നൗഷാദ് കറ്റാനം, അസ്ക്കർ കണ്ണൂർ,റഹ്‌മാൻ മുനമ്പത്ത്, ഷാജി സോന, അഡ്വ.എൽ കെ അജിത്ത്, സലീം അർത്തിയിൽ, മാള മുഹിയിദ്ധീൻ ഹാജി, ഷഫീഖ് കിനാലൂർ, മൃദുല വിനീഷ് തുടങ്ങിയവർ സന്നിഹിതായി.

Advertisement
inner ad

സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ മുഹമ്മദലി മണ്ണാർക്കാട്, ബാലു കുട്ടൻ, ഷുക്കൂർ ആലുവ, സജീർ പൂന്തുറ, അമീർ പട്ടണത്ത്, അബ്ദുൽ കരീം കൊടുവള്ളി, ഷംനാദ് കരുനാഗപള്ളി, നിഷാദ് ആലംങ്കോട്, സക്കീർ ദാനത്ത്, സുരേഷ് ശങ്കർ, ഷാനവാസ് മുനമ്പത്ത്, അശ്റഫ് കീഴ്പുള്ളിക്കര, രാജു പാപ്പുള്ളി, ഹക്കീം പട്ടാമ്പി, റഫീഖ് വെമ്പായം, ജോൺസൺ മാർക്കോസ്, സൈഫ് കായങ്കുളം, അശ്റഫ് മേച്ചേരി, നാദിർഷാ റഹ്‌മാൻ, ബഷീർ കോട്ടക്കൽ, ജയൻ കൊടുങ്ങല്ലൂർ അടക്കം വിവിധ ജില്ല പ്രസിഡന്റുമാർ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement
inner ad
Continue Reading

Featured