Connect with us
fed final

Featured

പെരിയ ഇരട്ട കൊലക്കേസിൽ വിചാരണ നാളെ മുതൽ; കേസ് നടത്താൻ സിപിഎം പിരിച്ചത് 3കോടി

Avatar

Published

on

അബ്ദുൽ റഹിമാൻ ആലൂർ

കാസർകോട്: വർഷങ്ങൾ നീണ്ടു നിന്ന നിയമ പോരാട്ടങ്ങൾക്കൊടുവിൽ പെരിയ ഇരട്ട കൊലപാത കേസ് വിചാരണ നാളെ മുതൽ .നീതിക്കായി സുപ്രീം കോടതി വരെ പോരാടി സിബിഐ അന്വേഷണം നടത്തിയ കേസിലാണ് നാളെ കൊച്ചിയിലെ സി ബി ഐ കോടതിയിൽ വിചാരണ ആരംഭിക്കുന്നത്. കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാൽ, കൃപേഷ് എന്നിവരെ മൃഗീയമായി കൊലപ്പെടുത്തിയ കേസിൽ സിപിഎം നേതാക്കളും, മുൻ എംഎൽഎയും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമടക്കം 24 പ്രതികളാണുള്ളത്.

Advertisement
inner ad

2019 ഫെബ്രുവരി 17ന് രാത്രി 7.35 ഓടെയാണ് കേരളീയ സമൂഹത്തെ ഞെട്ടിച്ച ഇരട്ട കൊലപാതകം നടന്നത്.ആദ്യം ലോക്കൽ പൊലീസും, പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസിൽ സിബിഐ അന്വേഷണമാവശ്യപ്പട്ട് രക്തസാക്ഷികളുടെ മാതാപിതാക്കൾ ഹൈക്കോടതിയേയും, സുപ്രീം കോടതിയേയും സമീപിച്ചു. പിന്നീട് പരമോന്നത നീതിപീoത്തിൻ്റെ ഇടപെടലിലാണ് കേസ് സിബിഐക്ക് കൈമാറിയത്. സിബിഐ അന്വേഷണത്തെ ഭയന്നതിനാൽ സംസ്ഥാന സർക്കാർ പൊതുഖജനാവിൽ നിന്ന് കോടികൾ ചെലവഴിച്ച് സുപ്രീം കോടതിയിൽ വാദം നടത്തിയെങ്കിലും അന്തിമ വിജയം ഇരകൾക്കൊപ്പമായിരുന്നു. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി അനന്തകൃഷ്ണൻ്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. ആദ്യം ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേർക്കുകയും. 11 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മറ്റു മൂന്നു പ്രതികൾ കോടതിയിൽ ഹാജരായി ജാമ്യത്തിലിറങ്ങി. സിബിഐ 10 പേരെകൂടി പ്രതിചേർക്കുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യൂകയും ചെയ്തു. 11 പ്രതികൾ തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിലും അഞ്ച് പ്രതികൾ എറണാകുളം കാക്കനാട് ജയിലിലുമാണ്. നാല് വർഷത്തോളമായി 11 പ്രതികൾ ജയിലിലാണ്. സിബിഐ ആവശ്യം പരിഗണിച്ച് ഹൈക്കോടതി കസ്റ്റഡി ട്രയലിന് ഉത്തരവിട്ടിരുന്നു. ഒന്നാം പ്രതി പീതാംബരനാണ്. സിപിഎം കാസർകോട് ജില്ലാ സെക്രട്ടറിയേറ്റംഗവും മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമൻ ഇരുപതാം പ്രതിയാണ്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.മണികണ്ഠൻ പതിമൂന്നാം പ്രതിയാണ്. സിപിഎം നേതാക്കളായ രാഘവൻ വെളുത്തോളി എബാലകൃഷ്ണൻ, ഭാസ്ക്കരൻ വെളുത്തൊളിയടക്കം 24 പ്രതികളാണുള്ളത്.

270 സാക്ഷികളാണ് കേസിലുള്ളത്. ഫെബ്രുവരി 2ന് ഒന്നാം സാക്ഷി കല്യോട്ടെ ശ്രീകുമാർ നൂറ്റിനാലാം സാക്ഷി എംകെ ബാബു ബാബുരാജ് എന്നിവരെ വിസ്തരിക്കും. ഫെബ്രുവരി ഏഴ് മുതൽ ശരത് ലാൽ, കൃപേഷ് എന്നിവരുടെ മാതാപിതാക്കളായ സഹോദരളുമായ സത്യനാരായണൻ, ലത, അമൃത എന്നിവരെയും 10 മുതൽ കൃഷ്ണൻ, ബാലാമണി, കൃഷ്ണപ്രിയ എന്നിവരെയും കോടതി വിസ്തരിക്കും. മാർച്ച് എട്ട് വരെ നീളുന്ന ആദ്യ ഘട്ട വിചാരണയിൽ 32 സാക്ഷികളെ വിസ്തരിക്കും. ഏപ്രിൽ മെയ് മാസങ്ങളിലായി 55 സാക്ഷികളെ ആദ്യഘട്ട വിചാരണ നടത്തും. കേരളം ഉറ്റുനോക്കുന്ന കേസിൻ്റെ വിധി ഈ വർഷം അവസാനത്തോടെയുണ്ടാകും സിബിഐക്ക് വേണ്ടി അഡ്വ.ജോബി ജോസഫ് ഹാജരാകും.പ്രതികളെ നാളെ മുതൽ കോടതിയിൽ ഹാജരാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Advertisement
inner ad

Bangalore

കർണാടകയിൽ കോൺഗ്രസ് ഭരണം നേടുമെന്ന് എബിപി-സീ വോട്ടർ സർവേ

Published

on

ബംഗളുരു: കർണാടകയിൽ കോൺഗ്രസ് ഭരണം നേടുമെന്ന് എബിപി-സീ വോട്ടർ സർവേ. കോൺഗ്രസ് 115 മുതൽ 127 വരെ സീറ്റുകൾ സർവേ പ്രവചിക്കുന്നു. 68 മുതൽ 80 സീറ്റുകളാണ് ബിജെപിക്ക് നേടാൻ കഴിയുകയെന്നും പ്രവചനം. ജെഡിഎസ് 235 മുതൽ 35 സീറ്റുകൾ വരെ നേടുമെന്നും എബിപി-സീ വോട്ടർ സർവേ.

ഒറ്റ ഘട്ടമായാണ് കർണാടകയില്‍ തെരഞ്ഞെടുപ്പ്. മേയ് 10 നാണ് വോട്ടെടുപ്പ്. മേയ് 13നാണ് വോട്ടെണ്ണല്‍ നടക്കുക. 5.21 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 2,62,42,561 പുരുഷന്മാരും 2,59,26,319 സ്ത്രീകളും 4,699 ട്രാൻസ്ജെൻ‌ഡർമാരുമാണ്. ഭിന്നശേഷിക്കാർക്കും 80 വയസിനു മുകളിൽ പ്രായമുള്ളവർക്കും ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാം. അതേസമയം വയനാട് ഉപതിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് പ്രഖ്യാപനമുണ്ടായില്ല.

Advertisement
inner ad

9.17 ലക്ഷം പുതിയ വോട്ടർമാരാണ് ഇത്തവണ സംസ്ഥാനത്തുള്ളത്. ഏപ്രിൽ ഒന്നിന് പതിനെട്ട് വയസ് തികയുന്നവർക്കും വോട്ട് ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംസ്ഥാനത്തുടനീളം 58,282 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. നിലവിലെ കർണാടക നിയമസഭയുടെ കാലാവധി മേയ് 24നാണ് അവസാനിക്കുന്നത്. ബിജെപി – 118 , കോൺഗ്രസ്– 72, ജെഡിഎസ്– 32 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.

Advertisement
inner ad
Continue Reading

Featured

കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു

Published

on

കോട്ടയം: കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു. മുണ്ടക്കയം അമരാവതി കപ്പിലാമൂട് തടത്തിൽ സുനിൽ (45), സുനിലിന്റെ സഹോദരീ ഭർത്താവ് നിലയ്ക്കൽ നാട്ടുപറമ്പിൽ ഷിബു(43) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടു കൂടിയായിരുന്നു സംഭവം. കുടുംബ വീടിന്റെ സമീപം സ്ഥലം വീതം വയ്ക്കുന്ന നടപടികളുമായി അളന്നു തിട്ടപ്പെടുത്തുകയായിരുന്നു. ഇതിനിടെ ഇരുവർക്കും ഇടിമിന്നലേൽ‌ക്കുകയായിരുന്നു. രണ്ടു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.

Continue Reading

Featured

‘എന്റെ വീട് രാഹുലിന്റേം’ വീടിന് മുമ്പില്‍ ബോര്‍ഡ് വച്ച് മോദിയുടെ എതിര്‍സ്ഥാനാര്‍ത്ഥി

Published

on

എന്റെ വീട് രാഹുലിന്റേതുമാണ് എന്ന് വീടിനു മുന്നില്‍ ബോര്‍ഡ് വച്ച് യു പി കോണ്‍ഗ്രസ് നേതാവ് അജയ് റായ്. യു പി വാരാണസിയിലുള്ള തന്റെ വീടിന്റെ മുമ്പിലാണ് അജയ് റായ് ഈ ബോര്‍ഡ് വച്ചത്. ലോക്‌സഭയില്‍ അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് രാഹുല്‍ഗാന്ധിയോട് വസതിയൊഴിയാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് 2014 ലും 2019 ലും മോദിക്കെതിരെ വാരണാസിയില്‍ മല്‍സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍്ത്ഥികൂടിയായ അജയറ് റായ് ബോര്‍ഡ് വച്ചത്.

മേരാ ഘര്‍ രാഹുല്‍ ഗാന്ധി കാ ഖര്‍ എന്ന ബോര്‍ഡാണ് അജയറ് റായിയും ഭാര്യയും വീടിന് മുമ്പില്‍ വച്ചത്. വാരണാസി നഗരത്തിലെ ലാഹറുബില്‍ മേഖലയിലാണ് മുന്‍ എം എല്‍ എ ആയ അജയ് റായിയുടെ വീട്. രാഹുല്‍ ഗാന്ധിയുടെ വീട് ബി ജെ പി സര്‍ക്കാര്‍ തട്ടിയെടുക്കുകയാണെന്ന് റായ് ആരോപിച്ചു. രാജ്യത്തെ കോടിക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ വീട് രാഹുലിന്റേത് കൂടിയാണ് എന്ന് ബി ജ പി ഓര്‍ക്കണം. ബാബ വിശ്വനാഥിന്റെ നഗരത്തില്‍ ഈ വീട് ഞങ്ങള്‍ രാഹുല്‍ ഗാന്ധിക്കു കൂടി സമര്‍പ്പിക്കുന്നു. രാഹുലിന് വീടൊഴിയാനുള്ള നോട്ടീസ് കൊടുക്കുന്നത് ബിജെപിയുടെ ഭീരുത്വമാണെന്നും അജയ് റായ് പറയുന്നു.

Advertisement
inner ad
Continue Reading

Featured