കനത്തമഴ ; പെരിന്തൽമണ്ണയിൽ ഉരുൾ പൊട്ടി

പെരിന്തൽമണ്ണ: മലപ്പുറം ജില്ലയുടെ വിവിധ ഇടങ്ങളിൽ ഉരുൾ പൊട്ടി. പെരിന്തൽമണ്ണ സ്റ്റേഷൻ പരിധിയിൽ താഴെക്കോട് പഞ്ചായത്തിൽ അരക്കുപറമ്പ് മാട്ടറക്കൽ എന്ന സ്ഥലത്ത് മുക്കില പറമ്പിന്റെ മുകളിലുള്ള മലങ്കട മലയിലും, ബിടാവുമലയിലുമാണ്​ ഉരുൾപ്പൊട്ടിയതായി സംശയിക്കുന്നത്​​.
ആളപായമൊന്നുമല്ല. കല്ലും മണ്ണും വെള്ളവും കുത്തിയൊലിച്ചു വന്നിട്ടുണ്ട്. ശക്​തമായ മഴ തുടരുകയാണ്​.വൈദ്യൂതി ബന്ധങ്ങൾ താറുമാറായി.

ചെങ്കുത്തായ മലയിൽനിന്ന് എസ്​റ്റേറ്റ് റോഡിലൂടെ മാട്ടറ ഭാഗത്തേക്ക് മലവെള്ളം ഒഴുകിവന്നതിനാൽ റോഡും മതിലുകളും തകർന്നിട്ടുണ്ട്. പ്രദേശത്ത് മുൻപും ഉരുൾപൊട്ടിയിട്ടുണ്ട്. അപകടാവസ്ഥ കണക്കിലെടുത്ത് അമ്പതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. യാത്ര ദുഷ്കരമായതിനാൽ നഷ്​ടങ്ങളെക്കുറിച്ച്‌ വ്യക്തമായ വിവരം ലഭ്യമായിട്ടില്ല. ഉദ്യോഗസ്ഥസംഘം പ്രദേശം സന്ദർശിച്ചു.

Related posts

Leave a Comment