പ്രതിവാര രോഗവ്യാപന നിരക്ക് 6% കുറഞ്ഞു, മൂന്നാം തരംഗ സൂചനയില്ല

ന്യൂഡല്‍ഹി: അടുത്ത മാസത്തോടെ മൂന്നാംതരംഗ സാധ്യത പ്രതീക്ഷിച്ചിരുന്ന രാജ്യത്ത് കോവിഡ് ഭീഷണി ഗുരുതരമല്ലെന്നു ലോകാരോഗ്യ സംഘടന. പ്രതിവാര രോഗ വ്യാപന നിരക്കില്‍ ആറു ശതമാനത്തിന്‍റെ കുറവുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടു ലക്ഷം കോവിഡ് രോഗികളുടെ കുറവുണ്ടായി. ഈ നില തുടര്‍ന്നാല്‍ അടുത്ത മാസം പകുതിയോടെ ഇന്ത്യയില്‍ കോവിഡ് നിയന്ത്രണം രണ്ടാംഘട്ട വ്യാപനത്തില്‍ ഒതുങ്ങും. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ 26,041 രോഗികളുണ്ടായി. 276 പേരാണ് മരിച്ചത്. 29,621 പേര്‍ രോഗമുക്തി നേടി. 2,99,690 ആക്റ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെയുള്ള മരണ സംഖ്യ 4,47,194 . 88 കോടി ആളുകള്‍ക്ക് ഇതിനകം വാക്സിന്‍ നല്‍കി.

Related posts

Leave a Comment