ഇന്ധനവിലയില്‍ പ്രതിഷേധിച്ച് ജനകീയ കൈയൊപ്പ് ക്യാംപെയ്ന്‍

ശൂരനാട്: പെട്രോൾ, ഡീസൽ, പാചക വാതക വിലവർധനവിൽ പ്രതിഷേധിച്ചു കെപിസിസി നിർദേശ പ്രകാരം ശൂരനാട് തെക്ക് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി യുടെ നേതൃത്തിൽ വായന ശാല പെട്രോൾ പമ്പിനു മുൻപിൽ ജനകീയ കൈയൊപ്പ് ക്യാംപെയിൻ നടത്തി. കെപിസിസി നിർവാഹക സമിതി അംഗം കെ, കൃഷ്ണൻകുട്ടിനായർ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് കൊമ്പിപ്പിള്ളിൽ സന്തോഷിന്‍റെ അധ്യക്ഷതയിൽ നടന്ന മ്മേളനത്തില്‍ മണ്ഡലം വൈസ് :പ്രസിഡന്‍റ് ബിജുരാജൻ കൈതപ്പുഴ സ്വാഗതം ആശംസിച്ചു. കർഷക കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡണ്ട്‌ എസ്. സുഭാഷ്, ശാസ്ത്ര വേദി പ്രസിഡന്‍റ് ശൂരനാട് സജീന്ദ്രൻ, RD. പ്രകാശ്, ആദിക്കാട് രവീന്ദ്രൻ പിള്ള, രാജു, വിശ്വനാഥൻപിള്ള, ബാബു മംഗലത്, ഗിരീഷ് കിടങ്ങയം തുടങ്ങിയവർ പ്രസംഗിച്ചു.

Related posts

Leave a Comment