Featured
‘ഇടതുസര്‍ക്കാരിന് ജനങ്ങളിട്ട മാര്‍ക്ക്;’ സിപിഎമ്മിനെ വിമര്‍ശിച്ച് സമസ്ത മുഖപത്രം
മലപ്പുറം: സിപിഎമ്മിനെ ശക്തമായി വിമര്‍ശിച്ചും മുസ്ലിം ലീഗിനെ പുകഴ്ത്തിയും സമസ്തയുടെ മുഖപത്രമായ സുപ്രഭാതം. ജനമനസ്സുകളിൽ എൽ ഡി എഫിന് സ്ഥാനമില്ലെന്ന് തന്നെ ഈ തെരഞ്ഞെടുപ്പ് വിലയിരുത്തിയാൽ മനസ്സിലാകും. ‘ഇടതുസര്‍ക്കാരിന് ജനങ്ങളിട്ട മാര്‍ക്ക്’ എന്ന തലക്കെട്ടിലാണ് സുപ്രഭാതം എഡിറ്റോറിയൽ. പിണറായി വിജയന്റെ ധാര്‍ഷ്ട്യം മുതല്‍ എസ്എഫ്‌ഐയുടെ അക്രമ രാഷ്ട്രീയം വരെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് തിരിച്ചടിക്ക് കാരണമായെന്ന് മുഖപത്രം വിവരിക്കുന്നു.
സ്ഥിതി മെച്ചപ്പെടുത്താൻ കഴിയാതെ പോയത് മാത്രമല്ല നിലവിലുണ്ടായിരുന്ന വോട്ട് വിഹിതത്തിൽ വന്ന കുറവും സാധാരണക്കാരുടെ മനസ്സിൽ നിന്നും എൽ ഡി എഫ് അകന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാണിക്കുന്നു. അസഹിഷ്ണുതയുടെയും ധാര്‍ഷ്ട്യത്തിന്റെയും വക്താക്കളായി ഒരു മറയുമില്ലാതെ സിപിഎം നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോലും നിറഞ്ഞാടിയതിന് ജനങ്ങളിട്ട മാര്‍ക്കാണ് ഒറ്റസംഖ്യയെന്ന് സുപ്രഭാതം കടന്നാക്രമിച്ചു.
ആരോഗ്യവും പൊതുവിതരണവും വിദ്യാഭ്യാസ വകുപ്പും കുത്തഴിഞ്ഞിട്ടും ഭരണകൂടം നോക്കുകുത്തികളായി മാറി. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന് കീഴിലുള്ള പൊലീസ് രാജില്‍ സംസ്ഥാനത്തെ പൗരാവകാശം വരെ ചവിട്ടിയരക്കപ്പെട്ടു. ക്ഷേമ പെന്‍ഷന് വേണ്ടി വയോജനങ്ങള്‍ക്ക് തെരുവില്‍ ഇറങ്ങേണ്ടി വന്നുവെന്ന പാപം ഇടതുസര്‍ക്കാരിന് കഴുകിക്കളയാനാവില്ലെന്നും സുപ്രഭാതം വിമര്‍ശിച്ചു. തുടര്‍ഭരണം നല്‍കിയ അധികാര ധാഷ്ട്യം പ്രാദേശിക നേതാക്കളെ സാധാരണക്കാരില്‍ നിന്ന് അകറ്റി. ഓരോ ജനവിധിയും ഉയരത്തിലേക്കുള്ള കോണിപ്പടിയാകുന്നത് ലീഗിന്റെ മാത്രം സവിശേഷതയാണെന്നും സുപ്രഭാതം ലീഗിനെ പുകഴ്ത്തി.
Featured
കർഷക പ്രതിഷേധം അരാജകമെന്ന് യോഗി; പാരാമർശത്തിൽ മാപ്പ് പറയണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച
ന്യൂഡൽഹി: കർഷക പ്രതിഷേധം അരാജകമെന്ന് പറഞ്ഞ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച.
പരാമർശത്തിൽ യോഗി മാപ്പ് പറയണമെന്നാണ് സംയുക്ത കിസാൻ മോർച്ച അആവശ്യപ്പെടുന്നത്. ഭരണഘടനാപരമായി എല്ലാ പൗരന്മാർക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും വിഷയത്തിൽ ജുഡീഷ്യറിയും രാഷ്ട്രീയ പാർട്ടികളും ഇടപെടണമെന്നും എസ്‌കെഎം ആവശ്യപ്പെട്ടു.
അരാജകത്വം പകരുന്ന ആരെയും വെറുതെ വിടരുതെന്നും പൊതുമുതല്‍ നശിപ്പിച്ചതിന്റെ ചിലവ് കുറ്റവാളികൾ നൽകണമെന്നും ഇക്കഴിഞ്ഞ ബുധനാഴ്ച യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
Ernakulam
നവീന്‍ ബാബുവിന്റെ മരണം:അന്വേഷണം ഏറ്റെടുക്കാന്‍ തയാറാണെന്ന് സിബിഐ, എതിര്‍ത്ത് സര്‍ക്കാര്‍
കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ തയാറല്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇത് സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം നല്‍കും. സിബി ഐ അന്വേഷണം ആവശ്യമുണ്ടോ, ശരിയായ ദിശയിലാണോ അന്വേഷണം പോകുന്നത് എന്നാണ് പരിശോധിക്കുന്നതെന്ന് കോടതി പറഞ്ഞു. കോടതി പറയുകയാണെങ്കില്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
പൊളിറ്റിക്കല്‍ ഇന്‍ഫ്‌ലുവന്‍സ് ഉള്ളതുകൊണ്ടുമാത്രം അന്വേഷണം മോശം ആവണമെന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിയുടെ രാഷ്ട്രീയ ബന്ധം അന്വേഷണത്തെ ബാധിക്കുമോയെന്ന് കോടതി ചോദിച്ചു. ബയാസ്ഡ് ആണ് അന്വേഷണമെന്ന് തെളിയിക്കാന്‍ എന്തെങ്കിലും തെളിവ് വേണ്ടേയെന്നും കോടതി ചോദിച്ചു. ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. അന്വേഷണത്തില്‍ അപാകതയുണ്ടെന്നതിന് തെളിവുണ്ടോയെന്ന് കോടതി ചോദിച്ചു. അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണോ എന്ന കോടതിയുടെ ചോദ്യത്തിന്, കോടതി ആവശ്യപ്പെട്ടാല്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയാറാണെന്ന് സിബിഐ വാക്കാല്‍ മറുപടി നല്‍കിയത്. അഡ്വ. കെ പി സതീശനാണ് സിബിഐയ്ക്കായി ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സത്യവാങ്മൂലം പരിശോധിച്ച് സിബിഐ വിശദമായ മറുപടി 12ന് നല്‍കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി 12 ന് പരിഗണിക്കാനായി മാറ്റി.
Featured
കർഷക പ്രതിഷേധം; ‘ഡൽഹി ചലോ മാർച്ചി’ന് ഇന്ന് തുടക്കം
ന്യൂഡൽഹി: പഞ്ചാബിലെ ശംഭു അതിർത്തിയിൽ നിന്നും ഉച്ചയ്ക്ക് ഒരു മണിയോടെ ഡൽഹിയിലേക്ക് കാൽനട മാർച്ച് നടത്താനൊരുങ്ങി കർഷകർ. കർഷകരുടെ കടങ്ങൾ എഴുതി തള്ളുക, മിനിമം താങ്ങുവില ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുമായാണ് കർഷകർ മാർച്ച നടത്തുന്നത്. എന്നാൽ കർഷകരുടെ മാർച്ചിന് ഹരിയാന സർക്കാർ അനുമതി നൽകിയിട്ടില്ല. എന്നാൽ കർഷകരുടെ റാലിയോട് അനുബന്ധിച്ച് ഹാരിയാന അംബാലയിൽ ബിഎൻഎസ് 163 പ്രഖ്യാപിക്കുകയും പഞ്ചാബ് ഹരിയാന അതിർത്തിയിൽ ബാരിക്കേഡ് സ്ഥാപിക്കുകയും അർദ്ധ സൈനിക വിഭാഗത്തെ വിന്യസിക്കുകയും ചെയ്തു. കർഷക മാർച്ചുമായി മുന്നോട്ടു പോകുമെന്നും പിന്മാറില്ലെന്നുമാണ് കർഷകരുടെ നിലപാട്. സ്ഥലത്ത് അതീവ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
-
Kerala5 days ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News3 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured1 month ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഗേറ്റ് 2025 രജിസ്ട്രേഷൻ ആരംഭിച്ചു
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
You must be logged in to post a comment Login