ലക്നൗ: കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച് വരുണ്‍ ഗാന്ധി എം.പി. ജനങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന ഭരണകൂടം ഒരിക്കലും മുതലാളിത്തത്തെ പിന്തുണയ്ക്കില്ലെന്നും സ്വകാര്യവല്‍ക്കരണം തൊഴില്‍രാഹിത്യം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ബാങ്കുകളുടെയും റെയില്‍വേയുടെയും സ്വകാര്യവത്കരണം അഞ്ചുലക്ഷം പേരെ തൊഴിലില്ലാത്തവരാക്കും. ലക്ഷക്കണക്കിനു കുടുംബങ്ങളുടെ പ്രതീക്ഷയാണ് ഇത് മൂലം തകരുന്നത്. ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരിനും മുതലാളിത്തത്തെ പ്രോത്സാഹിപ്പിച്ച് സമൂഹത്തില്‍ അസമത്വം സൃഷ്ടിക്കാന്‍ കഴിയില്ല’- വരുണ്‍ ട്വിറ്ററില്‍ കുറിച്ചു.
കര്‍ഷക പ്രശ്നമുള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് വരുണ്‍ മുന്‍പും രംഗത്ത് വന്നിരുന്നു.
ജനങ്ങളുടെ സര്‍ക്കാര്‍ മുതലാളിത്തത്തെ പിന്തുണയ്ക്കില്ല: വരുണ്‍ ഗാന്ധി
