Election updates
യുഡിഎഫിനെ ജനങ്ങള്‍ കൈവിടില്ലെന്ന് ഷാഫി പറമ്പില്‍
വടകര: യു ഡി എഫിനെ ജനങ്ങള്‍ കൈവിടില്ലെന്ന് വടകര മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. വടകരയില്‍ സമാധാനം ഉണ്ടാകണം. സ്നേഹത്തിന്റെ രാഷ്ട്രീയം കൊണ്ടുനടക്കാനാണ് ആഗ്രഹിക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വരുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്ത് ജനാധിപത്യ മതേതര ശക്തികളുടെ തിരിച്ചുവരവ് ഉണ്ടാകുന്ന ദിവസമാകട്ടെ ഇന്ന്. പ്രാര്‍ത്ഥിക്കുന്നു. ആശിക്കുന്നു, ആശംസിക്കുന്നു. വടകരയേയും, കേരളത്തേയും സംബന്ധിച്ചിടത്തോളം തികഞ്ഞ ശുഭപ്രതീക്ഷയിലും ആത്മ വിശ്വാസത്തിലുമാണ്.
വടകരയിലെ ജനങ്ങള്‍ ഞങ്ങളെ കൈവിട്ടിട്ടില്ലെന്ന് പൂര്‍ണമായ ഉറപ്പാണ്. കംഫര്‍ട്ടബിളായിട്ടുള്ള ഭൂരിപക്ഷത്തില്‍ വടകര ഞങ്ങള്‍ക്ക് നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയാണ്. കേരളത്തില്‍ 20 സീറ്റും യു ഡി എഫ് വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.എക്‌സാറ്റ് പോളിന്റെ റിസല്‍ട്ട് ഇപ്പോള്‍ വരുമല്ലോ. അതാണല്ലോ യഥാര്‍ത്ഥ ജനവിധി. അതില്‍ കാര്യങ്ങളറിയാം. ഞാന്‍ എക്‌സിറ്റ് പോളല്ല, വടകരയിലെ ജനങ്ങളെ കണ്ട് വന്നതാണ്. അവരിലാണ് വിശ്വാസമെന്ന് ആദ്യമേ പറഞ്ഞതാണ്. അത് ആവര്‍ത്തിക്കുന്നു.
എക്‌സാറ്റ് പോളിന്റെ റിസല്‍ട്ട് അല്‍പ സമയം കൊണ്ട് വരുമെന്നതിനാല്‍ എക്‌സിറ്റ് പോളിനെ സംബന്ധിച്ച് ഇനി ഞാന്‍ പറയുന്നില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കും. പാലക്കാട്ടെ പ്രിയപ്പെട്ട ജനങ്ങളുടെയും, അവര്‍ ഉണ്ടാക്കിത്തന്ന ഉയരത്തില്‍ നിന്ന്, അവരുടെ തോളിലിരുന്നാണ് വടകരയിലെ കാഴ്ചകള്‍ ഞാന്‍ കണ്ടുതുടങ്ങിയത്. ആ ജനങ്ങളോടുള്ള സ്നേഹം ഒരിക്കലും മാറ്റാന്‍ പറ്റില്ല.’- ഷാഫി പറമ്പില്‍ പറഞ്ഞു.
അതേസമയം, വടകരയില്‍ 30630ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഷാഫി പറമ്പില്‍ ലീഡ് ചെയ്യുകയാണ്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയാണ് രണ്ടാം സ്ഥാനത്ത്.
Election updates
കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കുള്ള മറുപടിയാണ് പ്രിയങ്ക ഗാന്ധിയ്ക്കുള്ള വോട്ട് : ബെന്നി ബെഹന്നാൻ എം പി
.
വയനാട് : ഇന്ത്യയുടെ ജനാധിപത്യ മൂല്യവും രാജ്യത്തിൻ്റെ ആത്മാവായ ഭരണഘടനയുടെ അന്തസത്തയും കാത്തുസൂക്ഷിക്കാൻ പ്രിയങ്കാ ഗാന്ധിയുടെ സാന്നിധ്യം പാർലമെൻറിൽ അനിവാര്യമാണെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കുള്ള മറുപടിയായി ജനങ്ങൾ ഈ അവസരം വിനിയോഗിക്കണമെന്നും ബെന്നി ബഹന്നാൻ എം പി അഭിപ്രായപ്പെട്ടു. യുഡിഎഫ് മീനങ്ങാടി പഞ്ചായത്ത് കൺവെൻഷൻ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
പാലക്കാട്ടും ചേലക്കരയിലും മൽസരം നടക്കുമ്പോൾ അതിന് ഊർജ്ജം പകരുന്നതാണ് വയനാട്ടിലെ പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തെരഞ്ഞെ ടുപ്പ്പ്രചാരണം ആരംഭിക്കുന്നതിന് മുൻപേ വിജയം ഉറപ്പിച്ച സ്ഥാനാർത്ഥിയായി പ്രിയങ്ക ഗാന്ധി മാറിക്കഴിഞ്ഞു . അതിൻ്റെ തെളിവായി പത്രികാ സമർപ്പണത്തിന് പ്രിയങ്കാ ഗാന്ധിക്ക് ആശീർവാദവുമായി തടിച്ച് കൂടിയ പതിനായിരങ്ങൾ . ഇനി വയനാട്ടുകാരുടെ ഉത്തരവാദിത്വം രാജ്യത്ത് തന്നെ ഏറ്റവുമധികം ഭൂരിപക്ഷത്തോടെ പാർലമെൻ്റിലേക്ക് പ്രിയങ്ക ഗാന്ധിയെ അയക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.ജില്ലയിൽ പ്രിയങ്കാ ഗാന്ധിയുടെ പ്രചരണം 28-ാം തിയ്യതി10 മണിയ്ക്ക്
മീനങ്ങാടിയിൽ നിന്ന് ആരംഭിക്കും.
പ്രചരണത്തുടക്കം വൻ വിജയമാക്കി മാറ്റണമെന്ന് തിരഞ്ഞെടുപ്പ് ബത്തേരി നിയോജക മണ്ഡലം ചുമതലയുള്ള ഡീൻ കുര്യാക്കോസ് എം പി പറഞ്ഞു. വീട് കയറിയുള്ള പ്രചാരണങ്ങൾക്കും ഇന്ന് (26/10 ) തുടക്കമാകും. യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ മനോജ് ചന്ദനക്കാവ്, അധ്യക്ഷത വഹിച്ചു. ഐ സി ബാലകൃഷ്ണൻ എം എൽ എ ,ടി മുഹമ്മദ്, എൻ എസ് നുസൂർ, ഡി പി രാജശേഖരൻ, അബ്ദുള്ള മാടക്കര, കെ ഈ വിനയൻ, എം എ അയൂബ് , വി എം വിശ്വനാഥൻ, കെ ജയപ്രകാശ്, കെ ആർ ഭാസ്ക്കരൻ,പി പി പൈലി, ടി കെ തോമസ് ,കെ ഷമീർ,പി കെ നൗഷാദ്, കെ പി നുസ്രത്ത് തുടങ്ങിയവർ സംസാരിച്ചു.തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി ടി എം ഹയറുദ്ദീൻ (ചെയർമാൻ),മനോജ് ചന്ദനക്കാവ് (ജനറൽ കൺവീനർ), വി എം വിശ്വനാഥൻ (ട്രഷറർ) എന്നിവരെ യോഗം തെരഞ്ഞെടുത്തു
Election updates
മൂവര്‍ണ്ണത്തില്‍ മുങ്ങി വയനാട്ടില്‍ ‘പ്രിയങ്ക’ര വരവേല്‍പ്പ്: കല്‍പ്പറ്റയില്‍ ജനസാഗരം
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി കൂടിയെത്തിയതോടെ ആവേശത്തിന്റെ കൊടുമുടിയിലാണ് വയനാട്. പതിനായിരങ്ങളാണ് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രിയങ്കയേയും രാഹുല്‍ ഗാന്ധിയേയും വരവേല്‍ക്കാന്‍ എത്തിയിരിക്കുന്നത്. ഇത്തവണ കോണ്‍ഗ്രസിന്റെയും, മുസ്ലിം ലീഗിന്റെയും പതാകകളുയര്‍ത്തിയല്ല വരവേല്‍പ്. മൂവര്‍ണ നിറത്തിലുള്ളതും, ഹരിത നിറത്തിലുമുള്ള ബലൂണുകള്‍ ഉയര്‍ത്തിയാണ് ഇക്കുറി പ്രവര്‍ത്തകര്‍ നേതാക്കളെ വരവേല്‍ക്കുന്നത്. വെയിലും ചൂടും വകവയ്ക്കാതെ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് റോഡ്‌ഷോയില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുന്നത്. ‘ Welcome Priyanka Gandhi ‘ പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കയുടേയും ചിത്രങ്ങള്‍ അടങ്ങിയ നിരവധി പ്ലക്കാര്‍ഡുകളാണ് ഒരുക്കിയിരിക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നടക്കമാണ് പ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്. ഇന്ദിരാഗാന്ധിയെപ്പോലെ പ്രിയങ്കയെ കാണുമെന്നാണ് ജനക്കൂട്ടത്തിന്റെ പ്രതികരണം. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടിലെത്തിയിട്ടുണ്ട്. ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിലെത്തിയ രാഹുല്‍ ഗാന്ധി കാര്‍ മാര്‍ഗമാണ് താമസസ്ഥലത്തേക്ക് പോയത്. തുടര്‍ന്ന് താമസസ്ഥലത്തു നിന്നും ഇരുവരും പുതിയസ്റ്റാന്റിലേക്ക് യാത്ര തിരിക്കുകയായിരുന്നു. റോഡ് ഷോയ്ക്ക് ശേഷം 12:30-ഓടെ പ്രിയങ്ക ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. മണ്ഡലം രൂപീകൃതമായ ശേഷം കോണ്‍ഗ്രസിനൊപ്പമാണ് വയനാട്. കഴിഞ്ഞ രണ്ട് തവണ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചപ്പോഴും പ്രചാരണത്തിനായി പ്രിയങ്കയും എത്തിയിരുന്നു. വയനാടിന് സുപരിചിതയായ പ്രിയങ്കയെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ തന്നെ വിജയിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.
Delhi
ലോക്സഭയിൽ സെഞ്ചുറി അടിച്ച് കോൺഗ്രസ്; സ്വതന്ത്രനായി വിജയിച്ച വിശാൽ പാട്ടീൽ കോൺഗ്രസിൽ ചേർന്നു
ന്യൂഡൽഹി: ലോക്സഭയിൽ സീറ്റെണ്ണത്തിൽ സെഞ്ച്വറി അടിച്ച് കോൺഗ്രസ്. മഹാരാഷ്ട്രയിൽ സ്വതന്ത്രനായി വിജയിച്ച വിശാൽ പാട്ടീൽ കോൺഗ്രസിൽ ചേർന്നതോടെയാണ് ലോകസഭയിൽ കോൺഗ്രസിന്റെ സീറ്റ് നേട്ടം 100 തികഞ്ഞത്. മഹാരാഷ്ട്രയിലെ സാംഗ്ലി ലോകസഭാ മണ്ഡലത്തിൽ നിന്നും സ്വതന്ത്രനായി വിജയിച്ച വിശാൽ പാട്ടീൽ എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ സാന്നിധ്യത്തിൽ പാർട്ടിയിൽ ചേർന്നു. തുടർന്ന് സോണിയ ഗാന്ധി രാഹുൽ ഗാന്ധി എന്നിവരെയും സന്ദർശിച്ചു.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured2 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 week ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News2 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam3 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login