Connect with us
fed final

Kerala

ബിജെപിയുടെയും ആർഎസ്എസിന്റെയും വെറുപ്പിനെ ജനങ്ങൾ തിരിച്ചറിയുന്നു: രാഹുൽ ഗാന്ധി

മണികണ്ഠൻ കെ പേരലി

Published

on

കരുനാഗപ്പള്ളി/കൊല്ലം: ബിജെപിയുടെയും ആർഎസ്എസിന്റെയും വെറുപ്പിനെ ജനങ്ങൾക്ക് തിരിച്ചറിയുവാനും മനസ്സിലാക്കുവാനും കഴിയുന്നുവെന്ന് മുൻ എഐസിസി അധ്യക്ഷനും ഭാരത് ജോഡോ യാത്രയുടെ നായകനുമായ രാഹുൽ ഗാന്ധി. ഇന്നലെ ചവറയിൽ നിന്നും ആരംഭിച്ച പദയാത്ര കരുനാഗപ്പള്ളിയിൽ സമാപിച്ചപ്പോൾ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷക്കണക്കിന് ആളുകളാണ് ഈ യാത്രക്കൊപ്പം അണിചേരുന്നത്. അതിൽ എല്ലാ ജനവിഭാഗങ്ങളും ഉൾപ്പെടുന്നു. മറ്റു രാഷ്ട്രീയപാർട്ടികളിൽ ഉള്ളവർ പോലും യാത്രയ്ക്ക് പിന്തുണയുമായി കടന്നുവരുന്നു. അത് ഈ യാത്രയുടെ ഉദ്ദേശശുദ്ധിയെ കണ്ടു കൊണ്ടാണ്. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വിഭജനം ഭരണകൂടം രാജ്യത്ത് നടപ്പാക്കുകയാണ്. ആർഎസ്എസ് വനിതകളെ രണ്ടാംതരം പൗരന്മാരായി കാണുകയാണ്. കേരളത്തിലെയും ഇന്ത്യയിലെയും ജനങ്ങൾ അവരെ വിലയിരുത്തുന്നുണ്ട്. പരസ്പരം വെറുക്കപ്പെടുമ്പോൾ രാജ്യം ദുർബലമാകും. വെറുപ്പ് പടർത്താൻ എളുപ്പമാണ്. രാജ്യത്ത് സമാധാനം ഉണ്ടാകണം. അത് തിരിച്ചറിഞ്ഞുകൊണ്ട് യാത്രയിൽ അണിചേരുന്ന ജനങ്ങൾ രാഷ്ട്രത്തെ ദുർബലപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്ന് പറയുന്നു. ജോഡോ യാത്ര മുന്നോട്ടുവക്കുന്നത് ഒരു പുതിയ ആശയമൊന്നുമല്ല. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും മഹാത്മാ അയ്യങ്കാളിയും ഉയർത്തിക്കാട്ടിയ അതേ യോജിപ്പിന്റെ ആശയം തന്നെയാണ് ജോഡോ യാത്രയും മുന്നോട്ടുവെക്കുന്നത്. ഏറ്റവും ഉയർന്ന തൊഴിലില്ലായ്മയാണ് രാജ്യം ഇന്ന് നേരിടുന്ന ഗുരുതര പ്രശ്നം. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുകയാണ്. ഈ പൊതുമേഖലാ സ്ഥാപനങ്ങൾ പോകുന്നത് സർക്കാർ പിന്തുണയ്ക്കുന്ന അഞ്ചോ ആറോ സമ്പന്നരിലേക്കാണ്. പെട്രോൾ വിലയും റോഡുകളുടെ സാഹചര്യവും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണ്. കേരളത്തിലെ റോഡുകൾ ഒട്ടും സുരക്ഷിതമല്ല. കശുവണ്ടി തൊഴിലാളികളും വലിയ പ്രതിസന്ധികളിലൂടെ കടന്നു പോവുകയാണ്. അവർക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാൻ സംസ്ഥാന സർക്കാരിനും കഴിയും. ലോക്സഭയിൽ അവരുടെ വിഷയം ഉന്നയിക്കും. അധികാരവും സമ്പത്തും വ്യക്തികളിലേക്ക് കേന്ദ്രീകരിച്ച് വിഭജിച്ചു ഭരിക്കുകയെന്ന ബിജെപി അജണ്ടയെ പരാജയപ്പെടുത്തുവാനാണ് ജോഡോ യാത്രയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, ജോഡോ യാത്ര സംസ്ഥാന കോർഡിനേറ്റർ കൊടുക്കുന്നിൽ സുരേഷ് എംപി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംപിമാരായ എൻ കെ പ്രേമചന്ദ്രൻ, കെ മുരളീധരൻ, ജെബി മേത്തർ, രാജ്മോഹൻ ഉണ്ണിത്താൻ, എംഎൽഎമാരായ പി സി വിഷ്ണുനാഥ്, സി ആര്‍ മഹേഷ്, ടി സിദ്ധീഖ്, രാഷ്ട്രീയകാര്യസമിതി അംഗം എം ലിജു, കെപിസിസി വൈസ് പ്രസിഡന്റ്‌ വി ടി ബൽറാം, കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, യുഡിഎഫ് ജില്ലാ ചെയർമാൻ കെ സി രാജൻ, ഡിസിസി പ്രസിഡന്റ്‌ അഡ്വ. പി രാജേന്ദ്ര പ്രസാദ് എന്നിവർ പങ്കെടുത്തു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

ദേവികുളം തിരഞ്ഞെടുപ്പ് കേസ്; സുപ്രീം കോടതിയിൽ തടസ്സ ഹർജിയുമായി
കോൺഗ്രസ് നേതാവ് ഡി. കുമാർ

Published

on

ന്യൂഡൽഹി : ദേവികുളം തിരഞ്ഞെടുപ്പ് കേസിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കോൺഗ്രസ് നേതാവ് ഡി. കുമാർ സുപ്രീം കോടതിയിൽ തടസ്സഹർജി ഫയൽ ചെയ്തു. ദേവികുളം എം.എല്‍.എ എ. രാജയുടെ നിയമസഭാംഗത്വം അസാധുവാക്കിയ ഹൈക്കോടതി വിധിയിൽ തന്റെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തടസ്സ ഹർജി.ഹൈക്കോടതി വിധി വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ഡി കുമാർ പറയുന്നു. അഭിഭാഷകൻ അൽജോ ജോസഫാണ് തടസ്സഹർജി കുമാറിനായി ഫയൽ ചെയ്തത്. അതെസമയം ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഡി രാജ നടപടികൾ തുടങ്ങി. തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിക്ക് സ്റ്റേയും ആവശ്യപ്പെടും.

Continue Reading

Kerala

മുൻ അഡ്വക്കേറ്റ് ജനറൽ കെ.പി.ദണ്ഡപാണിയുടെ വിയോഗത്തിൽ അനുശോചിച്ച് കെ.സി.വേണുഗോപാൽ എം.പി

Published

on

തിരുവനന്തപുരം : മുൻ അഡ്വക്കേറ്റ് ജനറൽ കെ.പി.ദണ്ഡപാണിയുടെ വിയോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി അനുശോചിച്ചു. ഭരണഘടന, കമ്പനി, ക്രിമിനൽ എന്നീ നിയമ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ദണ്ഡപാണിയുടെ സേവനം നിസ്തുലമാണ്. സംസ്ഥാനത്തെ പൊതുശ്രദ്ധയാകർഷിച്ച പല കേസ്സുകളിലും അഭിഭാഷകനെന്ന നിലയിൽ അദ്ദേഹം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗം നിയമ രംഗത്ത് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ വേർപാടിൽ വേദനിക്കുന്ന സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

Continue Reading

Kerala

തിരുവനന്തപുരംത്ത് ഏപ്രിൽ 24 ന് പ്രാദേശിക അവധി

Published

on

തിരുവനന്തപുരം: തലസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ഏപ്രിൽ 24 ന് പ്രാദേശിക അവധി . മേജർ വെള്ളായണി ദേവീ ക്ഷേത്ര കാളിയൂട്ട് മഹോത്സവത്തിന്‍റെ ഭാഗമായി ഏപ്രിൽ 24 (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ 6 ഗ്രാമപഞ്ചായത്തുകളിലും നഗരസഭയുടെ ചില മേഖലകളിലുമാണ് അവധി.

കാളിയൂട്ട് മഹോത്സവത്തിന്റെ പ്രധാന ദിവസമായ ഏപ്രിൽ 24 ന് നേമം, കല്ലിയൂർ, പള്ളിച്ചൽ, ബാലരാമപുരം, വെങ്ങാനൂർ, തിരുവല്ലം എന്നീ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലാണ് അവധി (തിരുവനന്തപുരം നഗരസഭയിൽ ലയിപ്പിച്ച പ്രദേശങ്ങളുൾപ്പെടെ) പ്രദേശത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടറാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. മുൻ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് ഈ അവധി ബാധകമായിരിക്കില്ലെന്നും ഉത്തരവിൽ പറയുന്നു.

Advertisement
inner ad
Continue Reading

Featured