Connect with us
48 birthday
top banner (1)

chennai

ആളുകള്‍ക്ക് നീറ്റ് പരീക്ഷയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു: വിജയ്

Avatar

Published

on

ചെന്നൈ: നീറ്റ് പരീക്ഷ വിദ്യാര്‍ഥി വിരുദ്ധമാണെന്നും, വിദ്യാഭ്യാസം സംസ്ഥാന വിഷയങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. ആളുകള്‍ക്ക് നീറ്റ് പരീക്ഷയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും നിയമസഭയില്‍ പാസാക്കിയ പ്രമേയം പിന്തുണക്കുന്നുവെന്നും പാര്‍ട്ടി പരിപാടിക്കിടെ വിജയ് പറഞ്ഞു. സംസ്ഥാനത്ത് നീറ്റ് ക്രമക്കേടിനെതിരെ വ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് വിജയ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Advertisement
inner ad

”സംസ്ഥാന സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എന്‍.സി.ഇ.ആര്‍.ടി സിലബസ് അനുസരിച്ചുള്ള പരീക്ഷ നടത്തുന്നത് എങ്ങനെ ശരിയാകും ഗ്രാമപ്രദേശങ്ങളില്‍നിന്ന് ഉള്‍പ്പെടെ വൈദ്യശാസ്ത്രം പഠിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് ഇത് തിരിച്ചടിയാകും. ഇപ്പോള്‍ നടന്ന ക്രമക്കേടോടെ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നീറ്റിലുള്ള വിശ്വാസം നഷ്ടപ്പെട്ടു.

പരീക്ഷ റദ്ദാക്കുകയാണ് ഇതിന് ഉടനെ ചെയ്യാവുന്ന പരിഹാരം. പരീക്ഷയെ എതിര്‍ത്തുകൊണ്ട് നിയമസഭയില്‍ പാസാക്കിയ പ്രമേയത്തെ പൂര്‍ണമായി പിന്തുണക്കുന്നു. ദീര്‍ഘകാല പരിഹാരമെന്ന നിലക്ക് വിദ്യാഭ്യാസത്തെ കണ്‍കറന്റ് ലിസ്റ്റില്‍നിന്ന് മാറ്റി സ്റ്റേറ്റ് ലിസ്റ്റിലേക്ക് മാറ്റണം. സമ്മര്‍ദമില്ലാതെ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയണം” -വിജയ് പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

chennai

മധുരയിൽ ജെല്ലിക്കെട്ടിനിടെ യുവാവിന് ദാരുണാന്ത്യം

Published

on

മധുര: തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ജെല്ലിക്കെട്ടിനിടെ യുവാവിന് ദാരുണാന്ത്യം. മധുര സ്വദേശി നവീൻ കുമാർ ആണ്‌ മരിച്ചത്. മധുര അവണിയാപുരത്താണ് സംഭവം. ജെല്ലിക്കെട്ടില്‍ കാളയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവിന് ഗുരുതരമായി പരിക്കേറ്റത്. കാളയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ നവീന് നെഞ്ചില്‍ ചവിട്ടേറ്റിരുന്നു. പിന്നീട് മധുര സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുപതോളം പേർക്കാണ് ജെല്ലിക്കെനിടെ ഇവിടെ പരിക്കേറ്റത്. 1,100 കാളകളും 900 വീരൻമാരുമാണ് മത്സരിച്ചത്. ഒന്നാമത്തെത്തുന്ന കാളയുടെ ഉടമയ്ക്ക് 12 ലക്ഷം രൂപയുടെ ട്രാക്ടറും, കൂടുതല്‍ കാളകളെ മെരുക്കുന്ന യുവാവിന് 8 ലക്ഷം രൂപയുടെ കാറുമായിരുന്നു സമ്മാനം.

Continue Reading

chennai

വില്ലുപുരം- പുതുച്ചേരി എക്‌സ്പ്രസിന്റെ അഞ്ച് ബോഗികള്‍ പാളം തെറ്റി

Published

on


ചെന്നൈ: പുതുച്ചേരിയിലേയ്ക്ക് യാത്രതിരിച്ച വില്ലുപുരം- പുതുച്ചേരിഎക്‌സ്പ്രസിന്റെ അഞ്ച് കോച്ചുകള്‍ പാളംതെറ്റി. വില്ലുപുരം റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി.

മുഴുവന്‍ യാത്രികരേയും സുരക്ഷിതമായി ട്രെയിനില്‍ നിന്ന് പുറത്തിറക്കിയെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റട്ടില്ല. അപകടത്തിന്റെ കാരണമെന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷണത്തിന് ശേഷമേ അപകടകാരണമെന്തെന്ന് വ്യക്തമാകുവെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Advertisement
inner ad

ഉടന്‍ തന്നെ റെയില്‍വേ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് എത്തി പ്രദേശത്തെ ട്രാക്കുകളുടെ അറ്റകൂറ്റപ്പണി തുടങ്ങിയെന്നും അധികൃതര്‍ അറിയിച്ചു. വില്ലുപുരത്ത് നിന്നും രാവിലെ 5.25ന് പുറപ്പെട്ട ട്രെയിന്‍ ഒരു വളവ് തിരിയുന്നതിനിടെ പാളം തെറ്റുകയായിരുന്നു. 38 കിലോ മീറ്റര്‍ മാത്രം സഞ്ചരിക്കുന്ന മെമു തീവണ്ടിയാണ് പാളംതെറ്റിയത്.

അപകടത്തെ സംബന്ധിച്ച് വില്ലുപുരം പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ കഴിഞ്ഞയാഴ്ച ആന്ധ്രപ്രദേശിലെ പാല്‍നാഡു ജില്ലയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയിരുന്നു. വിഷ്ണുപുരം സിമന്റ് ഫാക്ടറിക്കായി സിമന്റ് എടുക്കാന്‍ വന്ന ട്രെയിനാണ് പാളം തെറ്റിയത്.

Advertisement
inner ad
Continue Reading

chennai

അവയവദാനത്തില്‍ സര്‍വകാലറെക്കോഡ് നേടി തമിഴ്‌നാട്; 2024-ല്‍ 1484 അവയവദാനങ്ങൾ

Published

on

ചെന്നൈ: 2024-ല്‍ അവയവദാനത്തില്‍ സര്‍വകാലറെക്കോഡ് നേട്ടവുമായി തമിഴ്‌നാട്. ഈ വർഷം സംസ്ഥാനത്ത് 1484 അവയവദാനങ്ങളാണ് നടന്നത്. മരണാനന്തര അവയവദാനത്തിനായി ലഭിച്ചത് 266 ശരീരങ്ങള്‍. മരണാനന്തര അവയവദാനം നടത്തുന്നവരുടെ ശവസംസ്‌കാരം ഔദ്യോഗികബഹുമതികളോടെ നടത്താന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചതിനുശേഷമാണ് അവയവദാനത്തിനായി സന്നദ്ധരാകുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായത്.

അവയവദാനത്തിനുവേണ്ടി രൂപവത്കരിച്ച ട്രാന്‍സ്പ്‌ളാന്റ് അതോറിറ്റി ഓഫ് തമിഴ്‌നാടി(ട്രാന്‍സ്റ്റാന്‍)ന്റെ കണക്കനുസരിച്ച് ഈവര്‍ഷം ഇതുവരെ 853 പ്രധാന അവയവങ്ങളും 631 ചെറിയ അവയവങ്ങളും ശരീരകലകളും മാറ്റിവെച്ചു. വൃക്കദാനമാണ് പട്ടികയില്‍ ഒന്നാമത്. 452 വൃക്കകളാണ് ഈവര്‍ഷം മാറ്റിവെച്ചത്. 94 ഹൃദയവും 208 കരളും 87 ശ്വാസകോശവും മാറ്റിവെച്ചു. സംസ്ഥാനത്ത് മരണാനനന്തര അവയവദാനപദ്ധതി തുടങ്ങിയതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. മരണാനന്തര അവയവദാനം നടത്തുന്നവരുടെ ശവസംസ്‌കാരം ഔദ്യോഗികബഹുമതികളോടെ നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് പ്രഖ്യാപിച്ചത്.

Advertisement
inner ad
Continue Reading

Featured