ഫുട്‌ബോള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍

ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ വൻകുടലിലുണ്ടായ ടുമാറിനെ തുടർന്ന് ആശുപത്രിയില്‍. സാവോപോളോയിലെ ആള്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ വച്ച്‌ നടന്ന ശസ്ത്രക്രിയയില്‍ ട്യൂമര്‍ വിജയകരമായി നീക്കം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഐസിയുവില്‍ പ്രവേശിപ്പിച്ച താരത്തെ സാധാരണ മുറിയിലേക്ക് മാറ്റി. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും താന്‍ സുഖമായിരിക്കുന്നതായും പെലെ സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു.

Related posts

Leave a Comment