പെഗസസ്​ ചോര്‍ത്തല്‍ ; ശശി തരൂരിന്‍റെ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കും.

ന്യൂഡല്‍ഹി: പെഗസസ്​ ചാര സോഫ്​റ്റ്​വെയര്‍ ഉപയോഗിച്ച് നടത്തിയ ചോർത്തലിന്റെ പിന്നാമ്പുറങ്ങൾ അന്വേഷിക്കുന്നതിനായി ശശി തരൂരിന്‍റെ നേതൃത്വത്തിലുള്ള സമിതിയെ നിയമിക്കും. ശശി തരൂരിന്റെ പാര്‍ലമെന്‍റിലെ ഐ.ടിയുമായി ബന്ധപ്പെട്ട കമ്മിറ്റിയാണ് ഇതിന് പിന്നില്‍ .ശശി തരൂര്‍ അധ്യക്ഷനായ കമ്മിറ്റി ജൂലൈ 28ന്​ വിഷയം ചര്‍ച്ചക്കെടുക്കുമെന്നാണ്​ റിപ്പോര്‍ട്ട്​. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ്പോലും അട്ടിമറിക്കപ്പെട്ടിട്ടുണ്ടോ എന്ന സംശയവുമുണ്ട്. കേന്ദ്ര ഐ.ടി മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ടെലികമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്​മെന്‍റ്​ എന്നിവരുടെ അഭിപ്രായം ഇക്കാര്യത്തില്‍ പരിഗണിക്കും. പെഗസസ്​ ചാരസോഫ്റ്റ് വെയര്‍ ഉപയോഗിച്ച്‌​ നടന്ന ഫോണ്‍ ചോര്‍ത്തല്‍ രാജ്യത്ത്​ വലിയ ചര്‍ച്ചയായതിന്​ പിന്നാലെയാണ്​ ഇത്​ പരിശോധിക്കാനുള്ള ഐ.ടി കമ്മിറ്റിയുടെ തീരുമാനം .
രാജ്യത്ത് ആദ്യമായല്ല പാര്‍ലമെന്‍റ്​ സമിതി പെഗസസ്​ ഉപയോഗിച്ച്‌​ നടന്ന ചോര്‍ത്തല്‍ പരിശോധനക്ക്​ എടുക്കുന്നത്​. 2019ലും സമാനമായ പരിശോധനയു നടന്നിരുന്നു.

Related posts

Leave a Comment