ബാല പീഢകര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം : വി.എസ്. ജോയ്

മലപ്പുറം : ബാലപീഢന കേസുകളില്‍ സി.പി.എം , ബി.ജെ.പി പ്രവര്‍ത്തകരെ ങ്കില്‍ അവരെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാറിനുള്ളതെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.എസ്. ജോയ് പറഞ്ഞു. വാളയാര്‍ , പാലത്തായി കേസുകളില്‍ പ്രതികളെ സംരക്ഷിച്ച സര്‍ക്കാര്‍ വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഢിപ്പിച്ച ശേഷം തൂക്കിക്കൊന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ സംരക്ഷിക്കാന്‍ ശ്രമിക്കുമെന്ന ആശങ്കയാണുള്ളതെന്നും വി.എസ്. ജോയ് പറഞ്ഞു. വണ്ടിപ്പെരിയാറില്‍ പിഞ്ചുബാലികയെ പീഡിപ്പിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് വാളയാര്‍ മുതല്‍ വണ്ടിപെരിയാര്‍ വരെ എന്ന മുദ്രാവാക്യമുയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി കളക്ട്രേറ്റിന് മുമ്പില്‍ സംഘടിപ്പിച്ച പകല്‍ പന്തം സമര പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സി.കെ. ഹാരിസ് പി കെ നൗഫല്‍ ബാബു , ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ജംഷീര്‍ പാറയില്‍, അഷ്‌റഫ് കുഴിമണ്ണ , സൈഫുദ്ദീന്‍ കണ്ണനാരി, സുനില്‍ പോരൂര്‍, അജിത് പുളിക്കല്‍, നിയോജക മണ്ഡലം പ്രസിഡന്റുമാരായ കെ.പി.ഷറഫുദ്ദീന്‍, മുഹമ്മദ് ഇസ്ലാഹ് , റഹീം മൂര്‍ക്കന്‍ യാക്കൂബ് കുന്നംപ്പള്ളി എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Comment