പേടി- നിബിൻ കളളിക്കാട് ; കവിത വായിക്കാം

ആരുമില്ലാത്ത രാത്രി പാലച്ചുവട്ടിലേക്ക്
വേറിട്ട ഗന്ധത്തിലൊന്നു നോക്കവേ
വെള്ളയണിഞ്ഞതാ നിൽക്കുന്നൊരുത്തി,

വെള്ളയാണവൾക്ക് ചേലെന്നു ചൊല്ലുവാൻ
കണ്ണിലീക്ഷണമെത്തിയ വെള്ളെഴുത്ത്‌
മാറാതെ ഒറ്റക്ക് നോക്കുവാനാകുമോ ?

ചാരെ നിന്നവളെ നോക്കി നിൽക്കാൻ
അകലമുണ്ടോ കുറയുന്നു പാതയിൽ ,
പേടിയല്ലെനിക്കവളുടെ പേരുകേൾക്കാൻ
പ്രശ്നത്തിലവളുടെ ഭാഷയറിവില്ലെനിക്ക്,

എന്തിനു പോരാതെ നിയമക്കുരുക്കിൽ
നോക്കിനിന്നീടുകിൽ നിത്യവും കോടതി-
വാസം നിശ്ചയമെന്നോതുന്നു മാനസം

കാടുകേറുന്ന ചിന്തകൾക്കവസാനം
പേടിയില്ലാതെ പിന്തിരിഞ്ഞു ഞാൻ ,
മഞ്ഞു കൊള്ളാതിരിക്കാനൊരു കുതിപ്പിന്
വീടിന്റെ മുറിയടച്ചു പുതച്ചു മയങ്ങി,
ഒന്നുമൊന്നും ചൊല്ലി കുറ്റപ്പെടുത്തേണ്ട –
പേടിയില്ലെനിക്കു സത്യത്തിൽ അൽപ്പവും

Related posts

Leave a Comment