Connect with us
inner ad

Delhi

കര്‍ഷക പ്രക്ഷോഭകര്‍ മുന്നോട്ട്; ബാരിക്കേഡുകളും മുള്ളുവേലികളും എടുത്തുമാറ്റി മുന്നേറാന്‍ ബുള്‍ഡോസറുകളും ക്രെയിനുകളും

Avatar

Published

on

ന്യൂഡല്‍ഹി: പൂര്‍വാധികം ശക്തിയോടെ ഡല്‍ഹി ചലോ സമരവുമായി മുന്നോട്ടുപോകാന്‍ കര്‍ഷക പ്രക്ഷോഭകര്‍. കൂടുതല്‍ കര്‍ഷകരും ട്രാക്ടറുകളും സമരത്തില്‍ അണിനിരക്കും. പൊലീസിന്റെ ബാരിക്കേഡുകളും മുള്ളുവേലികളും എടുത്തുമാറ്റി മുന്നേറാന്‍ ബുള്‍ഡോസറുകളും ക്രെയിനുകളും എത്തിച്ചു. സമാധാനപരമായാണ് തങ്ങള്‍ ഡല്‍ഹി ലക്ഷ്യമാക്കി മാര്‍ച്ച് ചെയ്യുകയെന്നും അതിനനുവദിക്കണമെന്നും കര്‍ഷക നേതാവ് ജഗ്ജീത് സിങ് ദല്ലേവാല്‍ പറഞ്ഞു. അതേസമയം, ഹരിയാന-പഞ്ചാബ് അതിര്‍ത്തിയായ ശംഭുവിലും ഡല്‍ഹി അതിര്‍ത്തികളിലും കര്‍ഷകരെ നേരിടാനുള്ള ഒരുക്കം ശക്തമാക്കി.

കേന്ദ്ര സര്‍ക്കാറുമായി നടന്ന നാലാംവട്ട ചര്‍ച്ചയിലും കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതായതോടെയാണ് ഇന്ന് സമരം പുന:രാരംഭിക്കുന്നത്. കേന്ദ്രം മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായാണ് ദില്ലി ചലോ മാര്‍ച്ച് താല്‍ക്കാലികമായി രണ്ടു ദിവസത്തേക്ക് നിര്‍ത്തിവെച്ചിരുന്നത്. ചോളം, പരുത്തി, മൂന്നിനം ധാന്യങ്ങള്‍ എന്നിവക്ക് മാത്രം അഞ്ചു വര്‍ഷത്തേക്ക് താങ്ങുവില ഏര്‍പ്പെടുത്താമെന്നായിരുന്നു കേന്ദ്ര നിര്‍ദേശം. ഇത് കര്‍ഷക സംഘടനകള്‍ തള്ളി. ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കുംവരെ സമരമെന്നാണ് പ്രഖ്യാപനം.

Advertisement
VKSHNM NWS KWT 1000 x 180 PX-01

പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരെ ഹരിയാന പൊലീസ് ശംഭു, കനൗരി അതിര്‍ത്തികളില്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ വെച്ചും കണ്ണീര്‍വാതക ഷെല്ലുകള്‍ ഉപയോഗിച്ചും തടഞ്ഞിട്ടിരിക്കുകയാണ്. ഇത് മറികടക്കാനുള്ള സംവിധാനങ്ങളുമായാണ് ബുധനാഴ്ച വീണ്ടും സമരം പുനരാരംഭിക്കുന്നത്. ബാരിക്കേഡുകള്‍ നീക്കാന്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ അതിര്‍ത്തികളിലേക്ക് എത്തിച്ചു. കൈകളില്‍ ധരിക്കാനുള്ള കൈയ്യുറകളും കണ്ണീര്‍വാതകം പ്രതിരോധിക്കാനുള്ള മാസ്‌കുകളും വിതരണം ചെയ്യുന്നുണ്ട്.

കണ്ണീര്‍ വാതക ഷെല്ലുകള്‍ നിര്‍വീര്യമാക്കാന്‍ വെള്ളം ചീറ്റാന്‍ ഉപയോഗിക്കുന്ന യന്ത്രങ്ങളും കര്‍ഷകര്‍ സജ്ജമാക്കി. ഒരു കാരണവശാലും ഞങ്ങളെ ഡല്‍ഹിയില്‍ പ്രവേശിപ്പിക്കാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കര്‍ഷകരുമായി ചര്‍ച്ച നടത്തി പരിഹാരം കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ഞങ്ങളെ അനുവദിക്കണമെന്നും നേതാവ് സര്‍വന്‍ സിങ് പാന്ഥേര്‍ പറഞ്ഞു. ഹരിയാനയിലെ സ്ഥിതി കശ്മീരിലെ പോലെയാണ്. ഇനി എന്ത് സംഭവിച്ചാലും ഉത്തരവാദി സര്‍ക്കാറായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

രണ്ടോ മൂന്നോ ഇനങ്ങള്‍ക്കുമാത്രം താങ്ങുവിലയെന്ന കേന്ദ്ര നിര്‍ദേശം ചില കര്‍ഷകരെ മാത്രം സഹായിക്കുന്നതാണെന്നും മറ്റുള്ളവരെ പ്രയാസത്തിലാക്കുമെന്നുമാണ് കര്‍ഷക സംഘടനകളുടെ നിലപാട്. രണ്ടോ മൂന്നോ വിളകള്‍ക്ക് മാത്രം താങ്ങുവില നല്‍കുംവഴി 1.5 ലക്ഷം കോടി അധിക ബാധ്യത വരുമെന്നാണ് സര്‍ക്കാര്‍ നിലപാടെങ്കില്‍ എല്ലാ വിളകള്‍ക്കും അത് ബാധകമാക്കിയാല്‍ 1.75 ലക്ഷം കോടിയേ വരൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading
Advertisement
VKSHNM NWS KWT 1000 x 180 PX-01
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

കെസിആറിന്റെ മകൾ കെ കവിതയെ സിബിഐ അറസ്റ്റ് ചെയ്തു

Published

on

ന്യൂഡൽഹി : ഡൽഹി മദ്യനയ കേസിൽ തെലങ്കാന മുൻ മുഖ്യമന്ത്രി കെസിആറിന്റെ മകൾ കെ കവിതയെ സിബിഐ അറസ്റ്റ് ചെയ്തു. മദ്യനയ കേസിൽ ഇഡി അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിലുള്ള കവിതയെ ഇന്ന് ചോദ്യം ചെയ്യാൻ സിബിഐ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തെലങ്കാനയിലെ ബിആർഎസ് നേതാവാണ് കെ കവിത. ഈ മാസം 23 വരെ കവതിയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടിയിരുന്നെങ്കിലും ഇതിനിടെ സിബിഐ കസ്റ്റഡി ആവശ്യപ്പെടുകയായിരുന്നു. കെ കവിത തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുന്നുണ്ടെന്നാണ് ഇഡിയുടെ വിമർശനം.

Continue Reading

Choonduviral

‘ന്യായപത്രം’ കോൺഗ്രസിന്റെ ജനകീയ പ്രകടന പത്രിക

Published

on

ന്യൂഡൽഹി: സാധാരണക്കാർക്കും കർഷകർക്കും സ്ത്രീകൾക്കും യുവാക്കൾക്കും ഊന്നൽ നൽകുന്ന ജനകീയ പ്രകടനപത്രിക പുറത്തിറക്കി കോൺഗ്രസ്. നീതിയിൽ അടിസ്ഥാനമാക്കിയുള്ളതാണ് കോൺഗ്രസിൻ്റെ പ്രകടനപത്രിക. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ പ്രകടനപത്രിക പ്രകാശനം ചെയ്‌തു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

കഴിഞ്ഞ പത്തുവർഷമായി മോദി സർക്കാർ വ്യാജവാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. എന്നാൽ കോൺഗ്രസ് നൽകുന്ന വാഗ്‌ദാനങ്ങൾ പാലിക്കുക തന്നെ ചെയ്യുമെന്ന് കോൺഗ്രസ് അധ്യക്ഷൻ വ്യക്തമാക്കി. മുൻ അധ്യക്ഷ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പി. ചിദംബരം തുടങ്ങിയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. പത്രിക കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനായി നാളെ മഹാറാലി സംഘടിപ്പിക്കാനും തീരുമാനമായി.

അധികാരത്തിലെത്തിയാൽ രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തുമെന്നും ജാതി, ഉപജാതി, അവരുടെ സാമൂഹിക, സാമ്പത്തിക സ്ഥിതി എന്നിവ കണ്ടെത്തുമെന്നും കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നു. പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടിലേക്കു വർഷന്തോറും ഒരു ലക്ഷം രൂപ നൽകുമെന്നും കോൺഗ്രസ് വാഗ്‌ദാനം ചെയ്യുന്നു. പട്ടികജാതി-പട്ടികവർഗ- ഒബിസി സംവരണം വർധിപ്പിക്കും, കേന്ദ്ര സർക്കാർ ജോലിയിൽ 50 ശതമാനം വനിതകൾക്ക് നൽകും. പാവപ്പെട്ട സ്ത്രീകളുടെ അക്കൗണ്ടിലേക്കു വർഷം ഒരു ലക്ഷം രൂപ എത്തിക്കുമെന്നും വിളകളുടെ താങ്ങുവിലയ്ക്കു നിയമപരിരക്ഷ ഉറപ്പാക്കുമെന്നും പത്രിക വാഗ്‌ ദാനം ചെയ്യുന്നു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

ന്യായപത്രത്തെ അടിസ്ഥാനമാക്കിയാണ് കോൺഗ്രസിൻ്റെ പ്രകടനപത്രിക. കേന്ദ്ര സർക്കാർ തഴയുകയും അവഗണിക്കുകയും ചെയ്ത ജനവിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കുന്ന 25 വാഗ്ദാനങ്ങളാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്നത്. പത്ത് വിഭാഗങ്ങളിലായി തിരിച്ചിരിക്കുന്ന പ്രകടനപത്രികയിൽ രാജ്യത്തിന്റെ സമസ്‌തമേഖലകളിലെയും ക്ഷേമവും വികസനവുമാണ് ലക്ഷ്യമിടുന്നത്. തുല്യനീതി, യുവാക്കൾ, സ്ത്രീകൾ, കർഷകർ, ജോലിക്കാർ, ഭരണഘടനയുടെ സംരക്ഷണം, സാമ്പത്തികം, ഫെഡറലിസം, രാജ്യസുരക്ഷ, പരിസ്ഥിതി എന്നിങ്ങനെ പത്തുവിഭാഗങ്ങളിലായി എല്ലാ മേഖലകളെയും ആഴത്തിൽ സ്‌പർശിക്കുന്നതാണ് കോൺഗ്രസ് പുറത്തിറക്കിയിരിക്കുന്ന പ്രകടന പത്രിക.നേരത്തെ അഞ്ചിന ന്യായ് പദ്ധതിയെ അടിസ്ഥാനമാക്കി കോൺഗ്രസ് തങ്ങളുടെ ഗ്യാരന്റി കാർഡുകൾ പുറത്തിറക്കിയിരുന്നു. അഞ്ച് ന്യായ് പദ്ധതികൾക്ക് കീഴിലായി 25 ഉറപ്പുകളാണ് പ്രധാനമായും കോൺഗ്രസ് മുന്നോട്ടുവെക്കുന്നത്. പങ്കാളിത്തത്തിന്റെ നീതി, കർഷകർക്ക് നീതി, തൊഴിലാളികൾക്ക് നീതി, യുവാക്കൾക്ക് നീതി, സ്ത്രീകൾക്ക് നീതി എന്നിങ്ങനെ അഞ്ച് വിഭാഗങ്ങൾക്ക് കീഴിലാണ് കോൺഗ്രസ് 25 ഉറപ്പുകൾ ജനങ്ങൾക്ക് നൽകുന്നത്.

കോൺഗ്രസിന്റെ ‘ന്യായപത്രം’ ഇങ്ങനെ:

Advertisement
VKSHNM NWS KWT 1000 x 180 PX-01

• പഴയ പെൻഷൻപദ്ധതി പുനഃസ്ഥാപിക്കും
• കശ്മീരിന് സംസ്ഥാന പദവി, ലഡാക്കിന് പ്രത്യേക പദവി

• കർഷക ന്യായ്

 • എം.എസ് സ്വാമിനാഥൻ സമവാക്യപ്രകാരം കുറഞ്ഞ തറവില നിയമവിധേയമാക്കും
 • കർഷകർക്കായി വായ്‌പ എഴുതിത്തള്ളൽ സ്ഥിരം കമ്മീഷൻ
 • വിള നഷ്ടത്തിന് 30 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം
 • കർഷക ഗുണത്തിനായി സ്ഥിര കയറ്റുമതി-
  ഇറക്കുമതി നയം
 • കാർഷിക മേഖലയ്ക്ക് ജി.എസ്.ടി ഒഴിവാക്കും

• തൊഴിലാളി ന്യായ്

 • സാർവത്രിക സൗജന്യചികിത്സ.
 • രോഗനിർണയം, മരുന്ന്, ചികിത്സ, ശസ്ത്രക്രിയ, സ്വാന്തനചികിത്സ എന്നിവ തൊഴിലുറപ്പ് പദ്ധതിക്കാർക്കടക്കം 400 രൂപ കുറഞ്ഞ കൂലി
 • നഗരമേഖലയിലും തൊഴിലുറപ്പ്
 • അസംഘടിത മേഖലയിലുള്ളവർക്ക് ലൈഫ്
 • ഇൻഷുറൻസും അപകട ഇൻഷുറൻസും
 • പ്രധാന സർക്കാർ മേഖലയിൽ കരാർ നിയമം
 • അവസാനിപ്പിക്കും

. സമത്വ ന്യായ്

 • സാമൂഹിക- സാമ്പത്തിക ജാതി സെൻസസ്
 • SC, ST, OBC സംവരണ പരിധി 50% എന്നത് ഒഴിവാക്കും
 • ജനസംഖ്യാനുപാതികമായി SC-ST പ്രത്യേക ബജറ്റ്
 • വനാവകാശ നഷ്ടപരിഹാരം ഒരു വർഷത്തിനുള്ളിൽ തീർപ്പാക്കും ഗിരിവർഗക്കാർ കൂടുതലുള്ള സ്ഥലങ്ങൾ ഗിരിവർഗമേഖലയായി വിജ്ഞാപനം ചെയ്യും

• യുവ ന്യായ്

 • തൊഴിൽ കലണ്ടറിന്റെ അടിസ്ഥാനത്തിൽ 30 ലക്ഷം തൊഴിൽ
 • വിദ്യാസമ്പന്നർക്കെല്ലാം വർഷം ഒരു ലക്ഷം രൂപ സ്റ്റൈപ്പൻഡോടെ അപ്രൻ്റീസ്ഷിപ്പ്
 • ഉദ്യോഗപരീക്ഷാ ചോദ്യപേപ്പർ തടയും
 • ഗിഗ് വർക്കർമാർക്ക് സാമൂഹിക സുരക്ഷയും മെച്ചപ്പെട്ട തൊഴിലന്തരീക്ഷവും
 • യുവാക്കൾക്കായി 5000 കോടിയുടെ സ്റ്റാർട്ടപ്പ് ഫണ്ട്
 • • വനിതാ ന്യായ്
 • ദരിദ്ര കുടുംബങ്ങളിലെ ഗൃഹനാഥയ്ക്ക് വർഷം ഒരു ലക്ഷം രൂപ അക്കൗണ്ടിൽ
 • പുതിയ കേന്ദ്ര സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 50% സംവരണം
 • ആശ, അങ്കണവാടി, ഉച്ചഭക്ഷണ തൊഴിലാളികൾ എന്നിവർക്ക് കേന്ദ്ര ശമ്പളവിഹിതം ഇരട്ടിയാക്കും
 • വർക്കിങ് വുമൺ ഹോസ്റ്റൽ ഇരട്ടിയാക്കും
Continue Reading

Delhi

കെജ്‌രിവാളിന്റെ അറസ്റ്റിൽ ബിജെപി ഗൂഢാലോചന ; ആം ആദ്മി നേതാവ് സഞ്ജയ് സിങ്

Published

on

ഡൽഹി മദ്യനയ അഴിമതി കേസിൽ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്. കെജ്‌രിവാളിന്റെ അറസ്റ്റിനായി ബിജെപിയിലെ ഉന്നത നേതാക്കൾ ഗൂഢാലോചന നടത്തിയെന്നും സഞ്ജയ് സിങ് ആരോപിച്ചു.

കെജ്‌രിവാളിനെതിരെ മൊഴി നൽകാൻ രാഘവ് മകുന്ദയെ പ്രേരിപ്പിച്ചെന്നും പ്രത്യുപകാരമായി രാഘവിന്റെ പിതാവ് മകുന്ദ റെഡ്ഡിക്ക് തെരഞ്ഞെടുപ്പിൽ എൻഡിഎ സീറ്റുനൽകിയെന്നും സഞ്ജയ് ആരോപിച്ചു. ഇഡി ചോദ്യം ചെയ്ത സെപ്റ്റംബർ 16 ന് മുകുന്ദ റെഡ്‌ഡിയെ ചോദ്യം ചെയ്തപ്പോൾ അയാൾ ഇത് സമ്മതിച്ചിരുന്നു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭൂമിയുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനായി കെജ്‌രിവാളിനെ കണ്ടെന്ന് ആദ്യം മൊഴി നൽകി എന്നാൽ പിന്നീട് മൊഴി മാറ്റി പറഞ്ഞുവെന്നും സഞ്ജയ് ആരോപിക്കുന്നു. ജയിൽ പീഡനത്തെത്തുടർന്നാണ് രാഘവ് കെജ്‌രിവാളിനെതിരെ മൊഴി നൽകിയതെന്നും സഞ്ജയ് സിങ് പറഞ്ഞു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured