സപ്ലെകോയിൽ നിന്ന് കല്ലും മണ്ണും വാങ്ങുമ്പോൾ കടല സൗജന്യം

ആ​ലു​വ: സ​പ്ലൈ​കോ​യി​ൽ​നി​ന്ന് വാങ്ങിയ ക​ട​ല​യി​ൽ ക​ല്ലും മ​ൺ​ക​ട്ട​ക​ളും. ആ​ലു​വ​യി​ലെ സ​പ്ലൈ​കോ സൂ​പ്പ​ർ​ക്ക​റ്റി​ൽ​നി​ന്ന് വാ​ങ്ങി​യ ക​ട​ല​യി​ലാ​ണ് അ​ഴു​ക്കും മാ​ലി​ന്യ​ങ്ങ​ളും നി​റ​ഞ്ഞി​ട്ടു​ള്ള​ത്.
ക​ട​ല​യു​ടെ അ​തേ വ​ലി​പ്പ​ത്തി​ലു​ള്ള ക​ല്ലു​ക​ളും ചെ​ളി​ക്ക​ട്ട​ക​ളു​മാ​ണ് ഇ​തി​ലു​ള്ള​ത്. ഭാ​രം വ​ർ​ധി​പ്പി​ക്കാ​നാ​ണ് ഇ​വ ക​ല​ർ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ൾ ആ​രോ​പി​ക്കു​ന്നു. അ​ര​ക്കി​ലോ ക​ട​ല​യി​ൽ ഏ​താ​ണ്ട് 50 ഗ്രാം ​ഭാ​ര​ത്തി​ലാ​ണ് ക​ല്ലു​ക​ൾ കി​ട്ടു​ന്ന​ത്.

ക​ട​ല ക​ഴു​കുമ്പോ​ൾ ചെ​ളി​ക്ക​ട്ട​ക​ൾ ക​ണ്ടെ​ത്തി മാ​റ്റി​യി​ല്ലെ​ങ്കി​ൽ മ​ണ​ൽ​ത്ത​രി​ക​ളാ​യി ക​റി​യി​ൽ കി​ട​ക്കു​ക​യും ചെ​യ്യും. ഉ​ഴു​ന്നു​പ​രി​പ്പ്, ചെ​റു​പ​യ​ർ, പ​രി​പ്പ് തു​ട​ങ്ങി​യ​വ​യും ഗു​ണ​മേ​ന്മ ഇ​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട്. ഭക്ഷ്യ വസ്തുക്കളുടെ ​ഗുണമേന്മ ഉറപ്പാക്കുന്നതിലെ ഉദ്യോ​ഗസ്ഥരുടെ അനാസ്ഥയാണ് കാരണമെന്നും ആക്ഷേപമുണ്ട്

Related posts

Leave a Comment